കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വയനാടിന്റെ വികസനത്തിനു കര്‍മരേഖയുമായി വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്സ്. വിവിധ മേഖലകളിൽ നടപ്പാക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള കര്‍മരേഖയുടെ പകര്‍പ്പ് മണ്ഡലത്തിലെ പ്രധാന സ്ഥാനാര്‍ഥികള്‍ക്ക് കൈമാറും. വയനാടിനെ വ്യവസായിക രംഗത്തെ സ്ത്രീ സൗഹാര്‍ദ ജില്ലയായി പ്രഖ്യാപിക്കണമെന്ന് കര്‍മരേഖയില്‍ ആവശ്യപ്പെടുന്നുണ്ടെന്ന് ചേംബര്‍ ഭാരവാഹികള്‍ കൽപ്പറ്റയിൽ പറഞ്ഞു.
വ്യവസായം, കൃഷി, റെയില്‍വേ, എയര്‍ കണക്ടിവിറ്റി, ഹൈവേ, മാലിന്യ മാനേജ്മെന്റ്, തോട്ടം മേഖല, വനം സംരക്ഷണം, പ്രകൃതി വാതകം, ടൂറിസം രംഗങ്ങളില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട മേഖലകളില്‍ നടപ്പാക്കേണ്ട കാര്യങ്ങളാണ് കര്‍മരേഖയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സ്ത്രീ സംരംഭകര്‍ക്കും പ്രഫഷനലുകള്‍ക്കുമായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കണം. അഞ്ചു വര്‍ഷത്തിനകം കുറഞ്ഞത് 50 വിമന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കണം. ഗോത്രവര്‍ഗത്തില്‍പ്പെട്ടവരെ സംരംഭകരാക്കുന്നതിന് ഗോത്ര വ്യവസായ പ്രമുഖ് എന്ന പേരില്‍ പ്രത്യേക പദ്ധതി ആവിഷ്കരിക്കണം. വയനാടിനെ റെയില്‍വേ ഭൂപടത്തില്‍ ഉള്‍പ്പെടുത്തണം. ഇതിനു കോഴിക്കോട് ജില്ലയില്‍ തുടങ്ങി പേരാമ്പ്ര, തരുവണ, കല്‍പ്പറ്റ, മീനങ്ങാടി, പുല്‍പ്പള്ളി, കൃഷ്ണരാജപുരം, എച്ച്ഡി കോട്ട വഴി മൈസൂരുവിലേക്ക് റെയില്‍ പാത നിര്‍മിക്കണം.‘ഉഡാന്‍’ പദ്ധതിയില്‍ വയനാട്ടിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് ആരംഭിക്കണം, വയനാടിനെ സ്ത്രീ സൗഹൃദ ടൂറിസം ജില്ലയായി പ്രഖ്യാപിക്കണം. വന്യമൃഗ പ്രശ്നങ്ങള്‍ ഉയര്‍ത്തി ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിടുന്നത് അവസാനിപ്പിക്കണം തുടങ്ങിയ നൂറുറോളം ആവശങ്ങളാണ് കര്‍മരേഖയിലുള്ളത്. കര്‍മരേഖയുടെ പ്രകാശനം കൽപ്പറ്റ പ്രസ് ക്ലബ്ബിൽ വെച്ച് നടത്തി.
കര്‍മരേഖയുടെ പകര്‍പ്പ് മണ്ഡലത്തിലെ പ്രധാന സ്ഥാനാര്‍ഥികള്‍ക്ക് കൈമാറുമെന്നും തെരഞ്ഞെടുക്കപ്പെടുന്നയാള്‍ എന്തെല്ലാം ചെയ്യുന്നുവെന്ന് ചേംബര്‍ നിരീക്ഷിക്കുമെന്നും പ്രസിഡന്റ് ബിന്ദു മില്‍ട്ടണ്‍, സെക്രട്ടറി എം.ഡി. ശ്യാമള, മറ്റു ഭാരവാഹികളായ ലിലിയ തോമസ്, സജിനി ലതീഷ്, ബീന സുരേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....