കൽപ്പറ്റ: ഇറാൻ പിടിച്ചെടുത്ത എം.എസ്.സി ഏരീസ് കപ്പലിലുള്ള ഇന്ത്യൻ ജീവനക്കാരെ സുരക്ഷിതമായി മോചിപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാഹുൽഗാന്ധി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർക്ക് കത്തയച്ചു. സംഭവത്തിൽ ആശങ്കയറിയിച്ച രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിലെ പി.വി ധനീഷ് ഉൾപ്പെടെയുള്ള കപ്പലിലെ 17 ജീവനക്കാരെയും സുരക്ഷിതമായി തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ടു. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ സമാധാന ശ്രമങ്ങൾ നടത്താനുള്ള ധാർമിക ഉത്തരവാദിത്വം ഇന്ത്യയ്ക്കുണ്ട്. പശ്ചിമേഷ്യയിൽ വർധിച്ചു വരുന്ന സംഘർഷങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കടുത്ത ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഇറാൻ കപ്പൽ പിടിച്ചെടുത്തത് ജിയോ പൊളിറ്റിക്കൽ രംഗത്ത് പെട്ടെന്നുണ്ടാകുന്ന നടപടികൾ മൂലം സംഭവിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ശക്തമായ മുന്നറിയിപ്പാണ്. ലക്ഷക്കണക്കിന് ഇന്ത്യക്കാരെ പോലെ താനും നാവികരുടെ മോചനത്തിനായി കാത്തിരിക്കുകയാണെന്നും രാഹുൽ ഗാന്ധി കത്തിൽ സൂചിപ്പിക്കുന്നു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....