കൽപ്പറ്റ: ആം ആദ്മി പാർട്ടി നാഷണൽ കമ്മിറ്റി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ അന്യായമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി സംഘടിപ്പിച്ച ഉപവാസ സമരത്തിൻ്റെ ഭാഗമായി വയനാട് ജില്ല കമ്മിറ്റി കൽപ്പറ്റയിൽ ഉപവാസ സമരം സംഘടിപ്പിച്ചു. സംസ്ഥാന വൈ. പ്രസിഡൻ്റ് അജി കൊളോണിയ ഉദ്ഘാടനം ചെയ്തു. ബിജെപി അധികാരത്തിൽ വന്നതിന് ശേഷം അന്വേഷണ ഏജൻസികളെ പ്രതിപക്ഷ പാർട്ടികളെ തകർക്കാൻ ഉള്ള ക്വട്ടേഷൻ സംഘമാക്കി മാറ്റി എന്ന് അദ്ദേഹം വിമർശിച്ചു. അതിൻ്റെ ഭാഗമായാണ് ആം ആദ്മി പാർട്ടി നേതാക്കളെ തുറുങ്കിൽ അടക്കുന്നതും അതിലൂടെ ആം ആദ്മി പാർട്ടിയുടെ മുന്നേറ്റത്തെ തടയാൻ ശ്രമിക്കുന്നതും.
രാവിലെ 11 മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ കൽപ്പറ്റയിൽ സംഘടിപ്പിച്ച ഉപവാസ സമരത്തിൽ കൽപ്പറ്റ മണ്ഡലം എം. എൽ. എ യും കോൺഗ്രസ് നേതാവുമായ ടി. സിദ്ദീഖ്, ഇ. ജെ ബാബു (സിപിഐ ജില്ലാ സെക്രട്ടറി), മനോഹരൻ, ഷിബു (സിപിഐ എം എൽ റെഡ്സ്റ്റാർ) സി.പി അശ്റഫ് (കേ.ഡി.പി) തുടങ്ങിയ പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ സമര വേദിയിൽ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. ഭരണഘടനയെ തകർക്കുന്ന, ഭിന്നിപ്പിച്ച് ഭരണം നടത്തുന്ന,ജനാതിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുന്ന ഫാസിസ്റ്റ് ശക്തികളെ അധികാര കേന്ദ്രങ്ങളിൽ നിന്നും താഴെ ഇറക്കാൻ പൊതുജനം ജാഗ്രതയോടെ വോട്ടവകാശം ഉപയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ബിജെപി യുടെ ജനാധിപത്യ വിരുദ്ധമായ പ്രവർത്തനങ്ങൾ, പി എം എൽ എ നിയമത്തെ പ്രതിപക്ഷത്തിനെതിരെ ആയുധമാക്കുമ്പോൾ, ഡൽഹി മദ്യനയത്തിൻ്റെ യാഥാർഥ്യം, ഇലക്ടറൽ ബോണ്ട്, തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ഗഫൂർ കോട്ടത്തറ, അഡ്വ സുഗതൻ മാനന്തവാടി, ജേക്കബ് കുമ്പളേരി, എം.ഡീ തങ്കച്ചൻ ബത്തേരി,ബേബി തയ്യിൽ പുൽപ്പള്ളി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പോൾസൺ അമ്പലവയൽ, ബാബു തചറോത്, മനു മത്തായി, ഇ. വി തോമസ്, അഗസ്റ്റിൻ റോയ് മേപ്പാടി, മുജീബ് റഹ്മാൻ അഞ്ചുകുന്ന് എന്നിവർ നേതൃത്വം നൽകി.
സുൽത്താൻ ബത്തേരി : അന്യായമായ് വർദ്ധിപ്പിച്ച വൈദ്യുതി ചാർജ്,കേവിഡുമൂലവും പ്രളയങ്ങൾ മൂലവും ജീവിതം പ്രതിസന്ധിയിലായ ജനങ്ങളോടുള്ള അനീതിയാണ്. ധൂർത്തും സ്വജനപക്ഷപാതവും കർമ്മപദ്ധതിയാക്കിയ ഇടതു സർക്കാർ യാതൊരു ന്യായീകരണവുമില്ലാതെയാണ്...
മാനന്തവാടി: പയ്യംമ്പള്ളി കൂടൽക്കടവിൽ പട്ടിക വർഗ്ഗ വിഭാഗത്തിലെ മാതൻ എന്ന യുവാവിനെ ക്രൂരമായും മൃഗീയമായും മർദ്ദിക്കുകയും വാഹനത്തിൽ വലിച്ചിഴക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുമ്പിൽ...
കല്‍പ്പറ്റ:സുഗന്ധഗിരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ്, റവന്യു, ഐ.റ്റി.ഡി.പി, പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗ തീരുമാനപ്രകാരം...
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...