പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർഥന്റെ മരണം അന്വേഷിക്കുന്ന സി.ബി.ഐ സംഘം വയനാട്ടിൽ എത്തി. വയനാട് ജില്ലാ പോലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് സംഘം പൂക്കോട് വെറ്റിനറി സർവകലാശാലയിൽ എത്തിയത്. സി.ബി.ഐ എസ്.പിയുടെ നേതൃത്വത്തിലുള്ള നാല് ഉദ്യോഗസ്ഥരാണ് ഡല്‍ഹിയില്‍ നിന്നെത്തിയ സംഘത്തിലുള്ളത് .
വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ദാർത്ഥന്റെ ദുരൂഹമരണത്തിൽ അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ ഉദ്യോഗസ്ഥർ ഇന്ന് രാവിലെയോടെയാണ് വയനാട്ടിലെത്തിയത് .സിബി.ഐ എസ്.പിയുടെ നേതൃത്വത്തിലുള്ള നാല് ഉദ്യോഗസ്ഥരാണ് ഡല്‍ഹിയില്‍ നിന്ന് എത്തിയസംഘത്തിലുള്ളത് .സിദ്ധാർത്ഥന്റെ മരണത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച സി.ബി.ഐ അന്വേഷണം വൈകുന്നതിനെതിരെ സിദ്ധാർത്ഥൻ്റെ പിതാവ് ജയപ്രകാശ് കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു . ഇതിനുശേഷമാണ് സി. ബി. ഐ അന്വേഷണം ഏറ്റെടുത്തത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കല്‍പ്പറ്റ ഡി.വൈ.എസ്.പി ടി എന്‍ സജീവില്‍ നിന്ന് വിശദാംശങ്ങള്‍ ശേഖരിച്ചശേഷമാണ് ഉദ്യോഗസ്ഥർ സർവകലാശാലയിലേക്ക് എത്തിയത്. ഇന്നലെ കണ്ണൂരില്‍ വച്ചാണ് ഡിവൈഎസ്പി കൂടിക്കാഴ്ച നടന്നത്.
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...