യുവ വനിതാ ഡോക്ടര്‍ ജീവനൊടുക്കി

കല്‍പ്പറ്റ: അരപ്പറ്റ നസീറ നഗര്‍ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജിലെ യുവ വനിതാ ഡോക്ടര്‍ ജീവനൊടുക്കി. ജനറല്‍ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രഫ.കെ.ഇ. ഫെലിസ് നസീറാണ്(31) മരിച്ചത്. കാമ്പസിലെ താമസസ്ഥലത്ത് കെട്ടിത്തൂങ്ങിയ നിലയില്‍ ഞായറാഴ്ച വൈകുന്നേരമാണ് കണ്ടെത്തിയത്. ഉടന്‍ അത്യാഹിത വിഭാഗത്തില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകുന്നേരം 5.19നാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം തിങ്കളാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തും. കോഴിക്കോട് ഫറൂഖ് സ്വദേശിനിയാണ്. രണ്ടുവര്‍ഷമായി ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജിലാണ് സേവനം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സംസ്ഥാന കളരിപ്പയറ്റ് മത്സരത്തിൽ ജൂനിയർ ഗേൾസ് ഹൈകിക്ക് മത്സരത്തിൽ ആൽഫിയ സാബുവിന് ഒന്നാം സ്ഥാനം
Next post രാഹുല്‍ഗാന്ധി എം പി ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും:കല്‍പ്പറ്റയില്‍ റോഡ്‌ഷോയിൽ ദേശീയ-സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.
Close

Thank you for visiting Malayalanad.in