മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ പ്രവർത്തിച്ചുവരുന്ന. ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന് കേരളാ ആരോഗ്യ സർവ്വകലാശാല നടത്തുന്ന ക്വാളിറ്റി അക്രഡിറ്റേഷനിൽ *എ ഗ്രേഡ്* ലഭിച്ചു. പഠന – പഠനേതര പ്രവർത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന സ്ഥാപനങ്ങൾക്ക് നൽകിവരുന്ന അംഗീകാരാമാണിത്. അടിസ്ഥാന സൗകര്യങ്ങൾ, അധ്യാപകരുടെ ഗുണനിലവാരം, പാഠ്യപദ്ധതിയുടെ നടത്തിപ്പും നിരീക്ഷണവും, ക്വാളിറ്റി അഷുറൻസ് സംവിധാനം, വിദ്യാർത്ഥികൾക്ക് ഗവേഷണത്തിനുള്ള സൗകര്യം, പാഠ്യേതര പ്രവർത്തനങ്ങൾ, സ്റ്റുഡന്റ് സപ്പോർട്ട് & ഗൈഡൻസ് സംവിധാനം, സ്ഥാപനത്തിന്റെ ഭരണ സംവിധാനം, വിദ്യാർത്ഥികളുടെ സാമൂഹ്യ പ്രവർത്തനങ്ങളും കണ്ടെത്തലുകളും, ഫീഡ്ബാക് ഇമ്പ്ലിമെന്റേഷൻ തുടങ്ങി നിരവധി ചട്ടങ്ങൾ മുൻനിർത്തിയാണ് ആരോഗ്യ സർവ്വകലാശാല നിലവിൽ വിവിധ ഗ്രേഡിംഗ് തലങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകിവരുന്നത്. ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ് അനുവർത്തിച്ചു വരുന്ന ഗുണമേൻമക്കുള്ള അംഗീകാരമാണ് ഇപ്പോൾ ലഭിച്ച എ ഗ്രേഡ്. വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുന്നതോടൊപ്പം ദേശീയ – അന്തർദേശീയ നിലവാരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഇവർക്കുള്ള ജോലി സാധ്യതയും ഇതോടെ വർധിക്കും. നിലവിൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ, കേരളാ നഴ്സിംഗ് കൗൺസിൽ, കേരളാ ആരോഗ്യ സർവ്വകലാശാല എന്നിവയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നഴ്സിംഗ് കോളേജിൽ കഴിഞ്ഞ അദ്ധ്യയന വർഷങ്ങളിൽ ഉന്നത വിജയം കൈവരിക്കാൻ സാധിച്ചു. വിവരങ്ങൾക്ക് 8111881135.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....