അമ്പലവയൽ : കർഷകർക്ക് ആശ്രയമാകേണ്ട കൃഷി വിജ്ഞാന കേന്ദ്രം കയ്യിട്ടുവാരൽ കേന്ദ്രമായി മാറിയിരിക്കുന്നുവെ ന്ന് കെപിസിസി മെമ്പർ കെ ഇ വിനയൻ പറഞ്ഞു. കർഷകർക്ക് കാർഷിക വിജ്ഞാനം പകർന്നു നൽകുന്നതിനും,കാലാവസ്ഥാ വ്യതിയാനം മൂലംവിളകൾക്ക് ഉണ്ടാകുന്ന പലവിധ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ ലഭ്യമാക്കുന്നതിനും വേണ്ടി പ്രവർത്തനമാരംഭിച്ച കാർഷിക ഗവേഷണ കേന്ദ്രം, ഡോക്ടർ സഫിയയുടെ നേതൃത്വത്തിൽ കൊള്ള സംഘമാണ് ഭരണം നടത്തുന്നതെന്നും,കാർഷിക ഗവേഷണ കേന്ദ്രത്തിലേക്ക് യൂത്ത് കോൺഗ്രസ് സുൽത്താൻബത്തേരി നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഗുണമേന്മയുള്ളനടീൽ വസ്തുക്കൾ ഉല്പാദിപ്പിച്ചു വിതരണം ചെയ്യുന്നതിന് പകരം സ്വകാര്യ നഴ്സറികളിൽ നിന്നും യാതൊരുവിധ പരിശോധനയുമില്ലാതെ വാങ്ങി വിതരണം ചെയ്യുന്ന കമ്മീഷൻ ഏജന്റ്മാർ മാത്രമായി ഡോക്ടർ സഫിയയും സഹപ്രവർത്തകരും മാറിയിരിക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികളിലും ഡിപ്പാർട്ട്മെന്റ് പ്ലാൻ ഫണ്ട് ഉപയോഗിച്ച് കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് സാധനങ്ങൾ വാങ്ങുന്നതിനുള്ള പ്രൊക്യുർമെൻറ് മാനുവൽ നിർദ്ദേശങ്ങൾ പൂർണ്ണമായും അവഗണിച്ചുകൊണ്ടാണ് ഇഷ്ടക്കാർക്ക് ഓർഡറുകൾ നൽകിയിരിക്കുന്നത്. തൈകൾ വിതരണം ചെയ്ത സ്വകാര്യ നഴ്സറികൾക്ക് നേരിട്ട് പണം കൊടുക്കുന്നതിനു പകരം ഉദ്യോഗസ്ഥർ സ്വന്തം അക്കൗണ്ടുകളിലേക്ക് പണം കൈമാറുകയും കമ്മീഷനും ബ്രോക്കറേജ് എടുത്തതിനുശേഷം ബാക്കി തുക നൽകുന്നതായാണ് ഓഡിറ്റിൽ കണ്ടെത്തിയിരിക്കുന്നത്. കർഷകർക്ക് വിതരണം ചെയ്യുന്ന നടീൽ വസ്തുക്കൾ വളവും കൂലിയും ചെലവഴിച്ച് നട്ടുകഴിഞ്ഞാൽ ആറുമാസം കൊണ്ട് ചീഞ്ഞു പോവുകയോ രോഗം ബാധിച്ച് നാശം ആവുകയോ ചെയ്യുകയാണ് എന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് നൗഫൽ. കെ. എം അധ്യക്ഷത വഹിച്ചു, യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡന്റ് അമൽ ജോയ്മുഖ്യപ്രഭാഷണം നടത്തി, കെ.നിത, അനീഷ് റാട്ടക്കുണ്ട്, ജിനു കോളിയാടി, ഡിന്റോ ജോസ്,ബിൻഷാദ് കെ , രവി അമ്പലക്കുന്ന് മാർട്ടിൻ അമ്പലവയൽ , സ്റ്റാനി ജോസഫ്, ഷമീർ, അരുൺ സെബാസ്റ്റ്യൻ, ജിത്തു ജിതിൻ, സന്തോഷ് എക്സൽ, റഷീദ് സി, സുജിത്, ഷഫീക്, ഷാഫി, പ്രശാന്ത് തുടങ്ങിയർ സംസാരിച്ചു
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...