കേജ്രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതി ഷേധിച്ച് പ്രവർത്തകർ റോഡ് ഉപരോധിച്ചു

കൽപ്പറ്റ: ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ ഇ. ഡി യെ ഉപയോഗിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ ദേശവ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കല്പറ്റ കളക്ടറേറ്റിന് മുന്നിലേക്ക്‌ പ്രതിഷേധ മാർച്ചും തുടർന്ന് ഹൈവേ ഉപരോധവും നടത്തി. പാർട്ടി നേതാക്കളെ വിലക്കെടുക്കാനും, ഭീഷണിപ്പെടുത്തി ബിജെപി പാളയത്തിൽ എത്തിക്കാനുള്ള ശ്രമങ്ങൾ പരാചയപ്പെട്ടപ്പോൾ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബി ജെ പി സർക്കാർ കള്ളക്കേസുകൾ എടുത്ത് തുറങ്കിൽ അടക്കുകയാണ് മോഡിയും അമിത് ഷായും കൂട്ടരും ചെയ്ത് കൊണ്ടിരിക്കുന്നത് എന്ന് ജില്ലാ പ്രസിഡൻ്റ് ഡോ. എ.ടി. സുരേഷ് പറഞ്ഞു. തിരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ പരാജയ ഭീതി കാരണം ബിജെപി ചെയ്യുന്ന ജനാധിപത്യ വിരുദ്ധമായ ഇത്തരം പ്രവർത്തികൾ രാജ്യത്തിന് അപകടമാണ്. ഡൽഹി മന്ത്രിമാർ ആയിരുന്ന സത്യേന്ദ്ര ജെയിൻ, മനീഷ് സിസോദിയ, സഞ്ജയ് സിംഗ് എം പി എന്നിവരെ തുറുങ്കിൽ അടച്ചതും ഓരോ തിരഞ്ഞെടുപ്പുകൾ അടുത്ത സമയത്തായിരുന്നു. ലോക് സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന ശേഷം കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതും ബിജെപി ആം ആദ്മി പാർട്ടിയെ ഭയപ്പെടുന്നത് കൊണ്ടാണ്.നേതാക്കളെ തുറുങ്കിൽ അടച്ച് പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഭീരുക്കളുടെ കൂട്ടമായി ബിജെപി മാറി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേതാക്കളെ തുറങ്കിൽ അടച്ചാൽ പാർട്ടിയെ ഇല്ലാതാക്കാൻ കഴിയും എന്ന ബിജെപി യുടെ നേതാക്കൾ പഞ്ചാബ് തിരഞ്ഞെടുപ്പ്, ഗുജറാത് തിരഞ്ഞെടുപ്പ്, ഡൽഹി മുനിസിപ്പൽ തിരഞ്ഞെടുപ്പ്, ചണ്ഡീഗഡ് തിരഞ്ഞെടുപ്പ് ഫലങ്ങൾ ഓർക്കുന്നത് നന്നായിരിക്കും. ഈ സമയത്തൊക്കെ പാർട്ടി നേതാക്കളെ തുറുങ്കിൽ അടച്ചിട്ടും പാർട്ടി ഒരു പടി പോലും പിന്നോട്ട് പോകാതെ മുന്നേറിയിട്ടെ ഉള്ളൂ. കെജ്‌രിവാളിൻ്റെ അറസ്റ്റിലൂടെ ലോക് സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ പരാചയപ്പെടുത്താൻ സാദിക്കും എന്ന മോഡിയുടെയും കൂട്ടരുടെയും മോഹങ്ങളും തകർന്നടിയും. ജനാധിപത്യത്തെ അട്ടിമറിക്കുന്ന ബിജെപി നീക്കങ്ങൾ തിരിച്ചറിഞ്ഞ് തിരഞ്ഞെടുപ്പിൽ പൊതുജനങ്ങൾ മറുപടി നൽകണമെന്നും, കള്ളക്കേസുകൾ കൊണ്ട് പാർട്ടി നേതാക്കളെ തുറുങ്കിൽ അടച്ചാൽ പാർട്ടിയെ തകർക്കാൻ സാധിക്കില്ല എന്നും ജയിലറകൾ ഞങ്ങൾക്ക് ഭയമില്ല എന്നും ഭാരവാഹികൾ അറിയിച്ചു.
രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ജില്ലാ പ്രസിഡണ്ട്‌ ഡോ സുരേഷ് എ ടി ഉദ്ഘാടനം ചെയ്തു. മുജീബ് റഹ്മാൻ അഞ്ചുകുന്ന് എം ഡി തങ്കച്ചൻ ജേക്കബ് കുംബ ളേരി. ഇ വി തോമസ്. ഗഫൂർ കോട്ടത്തറ എന്നിവർ സംസാരിച്ചു ബേബി തയ്യിൽ സ്വാഗതവും പോൾസൺ അമ്പലവയൽ,നന്ദിയും പറഞ്ഞു ഉപരോധസമരത്തിന് മനു മത്തായി, രത്ന കെ എം ബാബു തച്ചറോത് അഗസ്റ്റിൻ റോയ് മേപ്പാടി എന്നിവർ നേതൃത്വം നൽകി..

Leave a Reply

Your email address will not be published. Required fields are marked *

Previous post രമേശ് ചെന്നിത്തല ഫ്‌ളാഗ് ഓഫ് ചെയ്തു യു ഡി എസ് എഫ് ക്യാംപസ് ജാഥക്ക് തുടക്കമായി
Next post ഏഴു കോടിയോളം രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ സൂക്ഷിച്ച കേസില്‍ ഒളിവില്‍ പോയ പ്രതികളെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി
Close

Thank you for visiting Malayalanad.in