പടിഞാറത്തറയിൽ മെഗാ കേശദാന ക്യാമ്പ് 30-ന് : സൗജന്യ വിഗ്ഗിനും അപേക്ഷിക്കാം.

ക്യാൻസർ മൂലം മുടി നഷ്ടപ്പെട്ടവർക്ക് സൗജന്യമായി നൽകുവാൻ മീനങ്ങാടി സോഷ്യൽ സർവീസ് ഓർഗനൈസേഷൻ്റേയും പടിഞ്ഞാറത്തറ ചെമ്പകമൂല കുരുക്ഷേത്ര ഗ്രന്ഥശാലയുടെയും തൃശൂർ അമല മെഡിക്കൽ കോളേജിന്റെയും സഹകരണത്തോടെ ഈ മാസം 30ന് പടിഞ്ഞാറത്തറ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ മെഗാ കേശ ദാന ക്യാമ്പ് നടക്കും. സാമൂഹ്യപ്രവർത്തകനായ പ്രകാശ് പ്രാസ്കോ സംഘടിപ്പിക്കുന്ന എട്ടാമത് മെഗാ കേശദാന ക്യാമ്പ് ആണ് പടിഞ്ഞാറത്തറയിലേത്. രാവിലെ 10 മണിക്ക് കേശദാന ക്യാമ്പിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിക്കും. എണ്ണമയം കളഞ്ഞ 12 ഇഞ്ച് മുടി ദാനം ചെയ്യാൻ താല്പര്യം ഉള്ളവർക്കും ക്യാൻസർ, മറ്റ് അസുഖങ്ങൾ എന്നിവ മൂലം മുടി നഷ്ടപ്പെട്ടവർക്കും ക്യാമ്പിൽ പങ്കെടുക്കാം. സൗജന്യമായി ആവശ്യമുള്ളവർക്ക് 98 47 29 11 28 എന്ന നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. മുടി നൽകാൻ താല്പര്യമുള്ള മുഴുവൻ ആളുകളും ക്യാമ്പിൽ എത്തിച്ചേരണമെന്ന് സംഘാടകർ കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സോഷ്യൽ സർവീസ് ഓർഗനൈസേഷൻ സെക്രട്ടറി പ്രകാശ് പ്രാസ്കോ, കേശദാന ക്യാമ്പിന്റെ കോഡിനേറ്റർമാരായ കെ. ആർ സജിത, വിനീഷ ശ്രീപുരം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കെ വി ദിവാകരന്‍ അനുസ്മരണം നടത്തി
Next post മനുക്കുന്ന് മലകയറ്റം 25-ന് : കോട്ടയിൽ ഭഗവതി ക്ഷേത്രം ചുറ്റുവിളക്ക് മഹോത്സവം 26 നും നടക്കും.
Close

Thank you for visiting Malayalanad.in