കല്‍പ്പറ്റ: സുസ്ഥിര വികസനത്തിന്റെയും ജൈവവൈവിധ്യത്തിന്റെയും ശക്തനായ വക്താവും, വയനാട്ടിലെ ആദ്യ ജനകീയ ജൈവവൈവിധ്യ രജിസ്റ്ററിന്റെ ശില്‍പ്പികളിലൊരാളുമായ . കെ. വി. ദിവാകരനെ അനുസ്മരിച്ചു. മികച്ച ഒരു കര്‍ഷകനും നൂതന, സമ്മിശ്ര കൃഷിരീതികള്‍ കര്‍ഷകരിലേക്കെത്തിക്കാന്‍ പ്രയത്നം ചെയ്ത അത്യുത്സാ ഹിയുമായിരുന്ന അദ്ദേഹം വയനാട് കാര്‍ഷിക ഗ്രാമവികസന സമിതിയുടെയും വാംകോ പ്രൊഡ്യൂസര്‍ കമ്പനിയുടെയും അമരക്കാരനുമായിരുന്നു.
അദ്ദേഹത്തിന്റെ വിയോഗം മുഴുവന്‍ വയനാടിനും വിശേഷിച്ചും പൊഴുതന പഞ്ചായത്തിന് തീരാ നഷ്ടം ആണ് എന്നും എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയത്തില്‍ വച്ച് നടന്ന ചടങ്ങിൽ അനുസ്മരിച്ചു. അദ്ദേഹം തന്റെ സഹകാരികളും പ്രത്യേകിച്ച് എം. എസ്. സ്വാമിനാഥന് ഗവേഷണ നിലയവുമായിച്ചേര്ന്നു മുന്നോട്ടു വച്ച ആശയങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത എടുത്തു പരാമര്‍ശിക്കപ്പെട്ടു.
ഡോ. വി. ഷക്കീല, ഡോ. എന്‍. അനില്‍കുമാര്‍, അനസ് റോസ്ന സ്റ്റെഫി, പ്രസാദ് എന്‍. സി., പി. അനില്‍കുമാര്‍, ഡി. രാജന്, ഡോ. അനിൽ സക്കറിയ, പള്ളിയറ രാമൻ, ജിഷ വി., മഹിത മൂർത്തി, സി. എം. ശിവരാമൻ, ഡോ. സുമ ടി. ആർ, മുരളി, ജോണി പാറ്റാനി, ലൗലി അഗസ്റ്റിൻ, കെ. മമ്മൂട്ടി, സി. കെ. വിഷ്ണുദാസ്, ബാലകൃഷ്ണൻ കമ്മന, കെ സദാനന്ദൻ ,പ്രജീഷ് പി, ജോസഫ് ജോൺ,സി എൻ ശിവരാമൻ,സിഎച്ച് മമ്മി, ജോസ് സിഎച്ച് മമ്മി തുടങ്ങി വയനാടിന്റെ കാര്‍ഷിക, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികള്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചു
നിലമ്പൂർ: ഗോത്ര മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ഉദ്യോഗസ്ഥരുടെയും ആദിവാസി പ്രതിനിധികളുടെയും അവലോകനം യോഗം വിളിച്ച് പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ കെ. ടി. ഡി. സി. താമരിൻഡ്...
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...