ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഉടനെ തുറക്കണമെന്ന് വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്സ്.

കൽപ്പറ്റ : നിവധി ആളുകൾക്ക് തൊഴിലവസരം നൽകി വരുന്ന വയനാട്ടിലെ ഇക്കൊ ടൂറിസം സെന്ററുകൾ ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്ന് വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്സ് (ഡബ്ളയു. ഡി. എം ) ആവശ്യപ്പെട്ടു.
ഇക്കോ ടൂറിസം സെന്ററുകളെ ആശ്രയിച്ചു ജീവിക്കുന്നവരെ മരണത്തിലേക്ക് തള്ളിവിടാതിരിക്കുക. വയനാട്ടിലെ ഇക്കോ ടൂറിസം ടെസ്റ്റിനേഷനുകൾ അടച്ചതോടെ അവിടെ ജോലി ചെയ്തിരുന്ന നൂറോളം ജീവനക്കാർക്കും , അതിനെ ചുറ്റിപറ്റി ജീവിച്ചിരുന്ന അനേകം വഴിയോര കച്ചവടക്കാർ , ടാക്സി ഡ്രൈവർമാർ , ടൂറിസ്റ്റ് ഗൈഡ് മാർ ഹോംസ്റ്റേയ് ഹോട്ടൽ നടത്തിപ്പുകാർ ഇത്തരം സ്‌ഥാപനത്തിലെ ജീവനക്കാർ എന്നിങ്ങനെ അതിനെ ആശ്രയിച്ചു ജീവിക്കുന്ന അനേകം പേരും അവരുടെ കുടുംബങ്ങളും വേറെ ജീവിത മാർഗം ഇല്ലാത്ത അവസ്ഥയിൽ ആണ്. വായനാട്ടിലെ ജനങ്ങളുടെ പ്രധാന ജീവിതമാർഗമായ ടൂറിസം നിലച്ചാൽ ആത്മഹത്യ അല്ലാതെ മറ്റുവഴികൾ ഇല്ല.
ഇന്നലെ ആത്മഹത്യ ചെയ്ത കുറുവ ദ്വീപിന് സമീപത്തെ ഹോട്ടൽ വ്യാപാരി സെബാസ്റ്റ്യന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.
എത്രയും പെട്ടന്ന് ടൂറിസം ഡിപ്പാർട്മെന്റ് ഈ വിഷയത്തിൽ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രവീൺ രാജ്, സജീഷ് കുമാർ, ഷൈൻ ഫ്രാൻസിസ്, സുരേഷ് ബാബു,വിനോദ് മാധവൻ,കെ വി വിനീത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബ്രജേഷ് ശർമ്മയുടെ സൈക്കിൾ യാത്ര പരിസ്ഥിതിക്കായുള്ള ജീവിത യാത്ര.
Next post തോൽപ്പെട്ടിയിൽമതിയായ രേഖകളില്ലാതെ കടത്തിയ 1.600 കിലോഗ്രാം സ്വർണ്ണം പിടികൂടി
Close

Thank you for visiting Malayalanad.in