ഡബ്ല്യു.എം.ഒ. കോളേജ് മുട്ടിൽ ചാമ്പ്യന്മാർ. ചെറുകാട്ടൂർ: വയനാട് ജില്ലാ സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഡബ്ല്യു.എം.ഒ കോളേജ് മുട്ടിൽ ചാമ്പ്യന്മാരായി. ജില്ലാ വോളിബോൾ അസോസിയേഷൻ്റെയും ചെറുകാട്ടൂർ റോയൽ ചലഞ്ചേഴ്സ് ക്ലബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ചെറുകാട്ടൂർ സെൻറ് സെബാസ്റ്റ്യൻസ് ഫ്ലഡ് ലൈറ്റ് കോർട്ടിൽ 3 ദിവസങ്ങളിലായി നടത്തിയ ചാമ്പ്യൻഷിപ്പിൽ ജില്ലയിലെ പ്രമുഖരായ 20 ടീമുകൾ പങ്കെടുത്തു. ആവേശകരമായ കലാശപ്പോരാട്ടത്തിൽ ഫൈറ്റേർസ് കുറുമ്പാലയെ പരാജയപ്പെടുത്തിയാണ് ഡബ്ല്യു.എം.ഒ.കോളേജ് ചാമ്പ്യൻപട്ടം നേടിയത്.പ്രശസ്തനായ സിനിമാ താരം അബു സലിം ചാമ്പ്യന്മാർക്ക് ട്രോഫി സമ്മാനിച്ചു. ഫൈറ്റേർസ് കുറുമ്പാലയ്ക്ക് റണ്ണേർ സ്അപ് ട്രോഫിയും അദ്ദേഹം സമ്മാനിച്ചു. ജില്ലാ വോളിബോൾ അസ്സോസിയേഷൻ പ്രസിഡണ്ട് ഹമീദ് കൊച്ചി അധ്യക്ഷത വഹിച്ചു. ചാമ്പ്യൻഷിപ്പിൻ്റെ സ്പോൺസർ ഷൈജു കെ.ജോർജ്ജ് കൂനംകുന്നേൽ, അസോസിയേഷൻ ജില്ലാ സെക്രട്ടറി ഹരിദാസ്, ഫാ.ജോസ് കപ്യാരുമലയിൽ, സിനോ പാറക്കാലായിൽ, സണ്ണി ജോസ് ചാലിൽ, റോയി ചെറുകാട്ട്, സുമേഷ് മാത്യു എന്നിവർ പ്രസംഗിച്ചു
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....