മനുഷ്യ – വന്യജീവി സംഘർഷം പരിഹരിക്കുന്നതിന് പൊതുജന പങ്കാളിത്തത്തോടെയുള്ള നയരൂപീകരണം വേണമെന്ന് വിദഗ്ധർ

. മാനന്തവാടി: മനുഷ്യ – വന്യജീവി സംഘർഷം പരിഹരിക്കുന്നതിന് പൊതുജന പങ്കാളിത്തത്തോടെയുള്ള നയരൂപീകരണം ആവശ്യമാണന്ന് അഭിപ്രായം ഉയരുന്നു.വനവും വന്യമൃഗങ്ങളും അതിർത്തി ഗ്രാമങ്ങളും സഹജീവനത്തിൻ്റെ സാധ്യതകൾ എന്ന വിഷയത്തിൽ മാനന്തവാടിയിൽ വിമൻ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച സ്ത്രീപക്ഷ സംവാദത്തിലാണ് ഈ അഭിപ്രായമുയർന്നത്. വിവിധ സംഘടനാ പ്രതിനിധികളും വനം – വന്യ ജീവി സംരക്ഷണ രംഗത്തെ വിദഗ്ധരുമാണ് സംവാദത്തിൽ പങ്കെടുത്തത്. അന്തർദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് റേഡിയോ മാറ്റൊലിയുമായി ചേർന്നാണ് സ്ത്രീപക്ഷ സംവാദം സംഘടിപ്പിച്ചത്‌ `വനവും വന്യമൃഗങ്ങളും അതിർത്തി ഗ്രാമങ്ങളും- സഹ ജീവനം സാധ്യമാക്കാൻ ‘എന്ന വിഷയത്തിലൂന്നിയായിരുന്നു സംവാദം. വന്യ മൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും വനാതിർത്തികളിൽ നിന്നുള്ളവരും വനപാലകരും നിയമ വിദഗ്ധരും പ്രകൃതി സ്നേഹികളുംജനപ്രതിനിധികളും ഉൾപ്പെടെ എല്ലാ വിഭാഗം ആളുകളെയും ഒരുമിപ്പിച്ചാണ് സ്ത്രീപക്ഷ സംവാദം സംഘടിപ്പിച്ചത്‌. മാനന്തവാടി ന്യൂമാൻസ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സംവാദത്തിൽ മുൻ മന്ത്രി പി.കെ ജയലക്ഷ്മി, കാരിത്താസ് ഇന്ത്യയുടെ മുൻ മേധാവി ഫാദർ വാഗീസ് മറ്റമന , അസിസ്റ്റൻ കൺസർവേറ്റർ ഓഫ് ഫോറസ്ററ് ജോസ് മാത്യു , പൂക്കോട് വെറ്റിനറി യുണിവേഴിസിറ്റിയിലെ വൈൽഡ് ലൈഫ് സ്റ്റഡീസ് സ്പെഷ്യൽ ഓഫീസർ ഡോ: ജോർജ്ജ് ചാണ്ടി , നിയമ വിദഗ്ധ ഗ്ലാഡിസ് ചെറിയാൻ എന്നിവരും അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളും ഇരകളും സംവാദത്തിൽ പങ്കെടുത്തു. ചേംബർ സെക്രട്ടറി ബിന്ദു മിൽട്ടൺ സംവാദത്തിന്റെ മോഡറേറ്ററായി. സംവാദത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ച് ബിന്ദു മിൽട്ടൺ വിശദീകരിച്ചു. മാധ്യമപ്രവർത്തകൻ സി.വി.ഷിബുവായിരുന്നു സംവാദത്തിന്റെ അവതാരകൻ. വനാതിർത്തികളിലെ ജനങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങളിൽ ഊന്നിയാണ് സംവാദം നടന്നത് ‘ . മനുഷ്യ- വന്യ ജീവി സംഘർഷം കേരളത്തിൽ വർധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിൽ അതിർത്തി ഗ്രാമങ്ങളിൽ കൈക്കൊള്ളേണ്ട പ്രശ്ന പരിഹാരങ്ങൾ ചർച്ച ച്യ്ത ക്രോഡീകരിയ്ക്കുയായിരുന്നു സ്ത്രീപക്ഷ സംവാദത്തിൻ്റെ ലക്ഷ്യം. സ്ത്രീകളെയാണ് പ്രശ്നം കൂടുതൽ ബാധിക്കുന്നത് എന്നുള്ളത് കൊണ്ടാണ് സ്ത്രീ പക്ഷ സംവാദം സംഘടിപ്പിച്ചതെന്ന് വിമൺ ചേംബർ ഭാരവാഹികൾ പറഞ്ഞു. ചർച്ചയിൽ ഉരുത്തിരിഞ്ഞ നിർദ്ദേശങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. പരിപാടിയിൽ ചേമ്പർ പ്രസിഡന്റ് അന്ന ബെന്നി സ്വാഗതവും റേഡിയോ മാറ്റൊലി സ്റ്റേഷൻ ഡയറക്ടർ ഫാ. ബിജോ തോമസ് നന്ദിയും പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പേർ ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സിദ്ധാർത്ഥിൻ്റെ മരണം അന്വേഷിക്കാൻ സി.ബി.ഐ യെ ഏൽപ്പിക്കുമെന്ന് മുഖ്യമന്ത്രി.
Next post തിരുനെല്ലിയിൽ പിക്കപ്പ് ജീപ്പ് മറിഞ്ഞ് അസം സ്വദേശി മരിച്ചു: ഒമ്പത് പേർക്ക് പരിക്കേറ്റു
Close

Thank you for visiting Malayalanad.in