ഗൂഡല്ലൂരിനടുത്ത് കാട്ടാന ആക്രമണങ്ങളിൽ രണ്ട് പേർ മരിച്ചു

തമിഴ്നാട്ടിൽ കേരള അതിർത്തിക്ക് സമീപം രണ്ടിടത്തായി കാട്ടാന ആക്രമണത്തിൽ രണ്ട് മരണം. മസിനഗുഡിയിലെ മായാറില്‍ നാഗരാജ് (50), ദേവര്‍ ഷോലയിലെ എസ്റ്റേറ്റ് താത്കാലിക ജീവനക്കാരന്‍ മാതേവ് (52) എന്നിവരാണ് ആനക്കലിക്കിരയായത്. മസന​ഗുഡിയിൽ പുല‍ർച്ചെ നാല് മണിക്കാണ് കർഷകനായ നാ​ഗരാജ് മരിച്ചത്. പ്രദേശവാസിയാണ് നാഗരാജ്. രാവിലെ 9.30 ഓടെയായിരുന്നു 50 കാരനായ മാതേവിന്റെ മരണം. കുടിവെള്ളത്തിനുള്ള മോട്ടോർ ഓൺ ചെയ്യാൻ പോയപ്പോഴാണ് മാതേവിനെ കാട്ടാന ആക്രമിച്ചത്.
പ്രദേശത്ത് ജനങ്ങളുടെ പ്രതിഷേധം തുടരുകയാണ്. ഏഴ് എട്ട് മാസങ്ങളായി ഈ പ്രദേശങ്ങളിൽ കാട്ടാന ആക്രമണം രൂക്ഷമാണ്. ആന പ്രദേശത്ത് ഇപ്പോഴും തുടരുകയാണ്. അഞ്ച് മണിക്കൂ‍ർ ഇടവേളയിലാണ് രണ്ട് കാട്ടാന ആക്രമണം ഉണ്ടായത്. കേരള അതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ അപ്പുറത്താണ് കാട്ടാന ആക്രമണം ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ട്രെൻഡായി വനിതാ വ്ളോഗർമാരുടെ ട്രക്കിംഗ്: ഹിറ്റായി 900 കണ്ടിയും കാരാപ്പുഴയും
Next post ത്യാഗത്തിന്റെ സ്ത്രീശക്തിക്ക് ചെന്നലോടിന്റെ ആദരം
Close

Thank you for visiting Malayalanad.in