പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോളജ് ഡീൻ എം.കെ. നാരായണനെയും അസിസ്റ്റന്റ് വാർഡൻ ഡോ. കാന്തനാഥനെയും സസ്പെൻഡ് ചെയ്തു.

കൽപറ്റ: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി സിദ്ധാർഥിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജ് ഡീൻ എം.കെ. നാരായണനെയും അസിസ്റ്റന്റ് വാർഡൻ ഡോ. കാന്തനാഥനെയും സസ്പെൻഡ് ചെയ്തു. കാരണം കാണിക്കൽ നോട്ടീസിന് ഇവർ നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാണിച്ച് തള്ളിയതിന് പിന്നാലെയാണ് വി.സി. പി.സി. ശശീന്ദ്രൻ സസ്പെൻഡ് ചെയ്തത്.
സിദ്ധാർഥന്‍റെ മരണം അറിഞ്ഞതിന് പിന്നാലെ വിഷയത്തിൽ ഇടപെട്ടുവെന്നും എല്ലാം നിയമപരമായി ചെയ്തുവെന്നുമാണ് ഡീനും അസിസ്റ്റന്‍റ് വാർഡനും വിശദീകണം നൽകിയത്. സിദ്ധാർഥന്‍റെ പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾക്ക് നേരിട്ടുപോവുകയും അതിന് ശേഷം ഹോസ്റ്റൽ വിദ്യാർഥികളുമായി സംസാരിക്കുകയും ചെയ്തെന്നും മറുപടിയിൽ സൂചിപ്പിച്ചിരുന്നു. മറുപടി തൃപ്തികരമല്ലെന്നും ഇവര്‍ സ്ഥാനത്ത് തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വി.സി സസ്‌പെന്‍ഷന്‍ നൽകിയത്. അതേസമയം സസ്‌പെൻഷൻ പോരെന്നും ഡീനിനെ കേസിൽ പ്രതി ചേർക്കണമെന്നും സിദ്ധാർഥന്റെ പിതാവും യൂത്ത് കോൺഗ്രസും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സിദ്ധാർത്ഥിന്റെ മരണം ഗൂഡാലോചന പുറത്തു കൊണ്ടു വരണം: സി.ബി.ഐ അന്വേഷണം നടത്തണം: മുസ്ലിം ലീഗ്
Next post സിദ്ധാർഥന്റെ കൊലപാതകം സിബി ഐ അന്വഷിക്കണം: രാഹുൽഗാന്ധി എം പി
Close

Thank you for visiting Malayalanad.in