സി.പി.ഐ.എം പ്രതിഷേധകൂട്ടായ്മ നടത്തി

.
പൂക്കോട് വെറ്റിനറി സർവ്വകലാശാല : കള്ള പ്രചരണങ്ങൾക്കെതിരെ സിപിഐഎം പ്രതിഷേധ കൂട്ടായ്മ‌ സംഘടിപ്പിച്ചു. സിപിഐഎം കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂക്കോട് വെറ്റിനറി സർവ്വകലാശാലയ്ക്ക് മുന്നിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. പ്രകടനവും വിശദീകരണവുമാണ് നടത്തിയത്. നൂറ് കണക്കിന് പ്രവർത്തകർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ മണ്ഡലം സെക്രട്ടറി കെ റഫീഖ് അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ എം സെയ്ദ്, എം മധു, കെ സുഗതൻ, വി ഹാരിസ്, കെ എം ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. വൈത്തിരി ഏരിയാ സെക്രട്ടറി സി യൂസഫ് സ്വാഗതവും ജോബിസൺ ജെയിംസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ശമ്പളവും പെൻഷനും മുടങ്ങിയതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ട്രഷറിക്ക് മുമ്പിൽ ധർണ നടത്തി
Next post ‘ജീവന’ സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ഹെൽത്ത് ചെക്ക്അപ് പാക്കേജുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്
Close

Thank you for visiting Malayalanad.in