കാർഷിക ജൈവ വൈവിധ്യത്തിന്റെ നേർകാഴ്ചയായ എട്ടാമത് വയനാട് വിത്തുത്സവം സമാപിച്ചു

പത്മശ്രീ ചെറു വയൽ രാമന്റെ കൈകളിൽ നിന്നും പുതുതലമുറയിലെ കുട്ടികൾ വിത്തുകൾ സ്വീകരിച്ചുകൊണ്ട് പുത്തൂർവയൽ എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ രണ്ടു ദിവസങ്ങളിലായി നടന്നു വന്ന വിത്തുത്സവം സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്‌ഘാടനം ചെയ്തു. വയനാടിന്റെ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന കാർഷിക ജൈവ വൈവിധ്യം തിരിച്ചു പിടിക്കാൻ കൂട്ടായ ശ്രമങ്ങൾ അത്യവശ്യമാണെന്നും ഇതിനു വിത്തുത്സവം നല്‌കുന്ന സംഭാവനകൾ വലുതാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
75ഓളം സ്റ്റാളുകൾ വിത്തുത്സവത്തിന്റെ ഭാഗമായി.വൈവിധ്യമാർന്ന വാഴയിനങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് നിഷാന്തും കിഴങ്ങ് വർഗ്ഗങ്ങളുടെ വൈവിധ്യങ്ങൾ അവതരിപ്പിച്ച മാനുവൽ ഇടവകയും ജീനോം സേവിയർ അവാർഡ് ജേതാക്കളായ പ്രസീദ് ബത്തേരിയും സുനിൽ കല്ലിങ്കരയും പ്രദർശന മേളകളുടെ മാറ്റുകൂട്ടി. വിവിധങ്ങളായ കിഴങ്ങ് വർഗ്ഗങ്ങൾ പരമ്പരാഗത പയർ ഇനങ്ങൾ നെൽവിത്തുകൾ താമര വിത്തുകൾ പച്ചക്കറി തൈകൾ അലങ്കാര ചെടികൾ വംശനാശഭീഷണി നേരിടുന്ന സസ്യങ്ങൾ എന്നിവയുടെ വില്പന സ്റ്റാളുകൾ ഏറെ ശ്രദ്ധ നേടി പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യം ജനങ്ങളിലേക്ക് എത്തിക്കാൻ ആയി ഒരുക്കിയ സീഡ് പവലിയൻ ഏറെ പ്രശംസ പിടിച്ചു പറ്റി വംശനാശഭീഷണി നേരിടുന്ന സസ്യങ്ങൾ വന കിഴങ്ങ് വർഗ്ഗങ്ങൾ വന്യ സുഗന്ധവ്യഞ്ജനങ്ങൾ വന ഔഷധികൾ തുടങ്ങിയവയുടെ പ്രദർശനം ഏവരിലും കൗതുകമുയർത്തി
രണ്ടു ദിവസങ്ങളായി വിവിധ വിഷയങ്ങളിലായി നടന്ന ചർച്ചകളും സംവാദങ്ങളും ശ്രദ്ധയമായിരിന്നു, മാറി വരുന്ന കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ സുഗന്ധവിളകളുടെ കൃഷിയും സുസ്ഥിരമായ കൃഷിരീതികളും എന്ന വിഷയത്തിൽ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം കേന്ദ്രത്തിന്റെ സഹകരണത്തോടെ നടത്തിയ ചർച്ച വയനാട്ടിലെ സുഗന്ധവിളകർഷകൻ നേരിടുന്ന പ്രശ്നങ്ങളും അതിന്റെ പരിഹാരങ്ങളും ചർച്ച ചെയ്തു. മണ്ണറിഞ്ഞു വിത്തിടുന്ന സമ്പ്രദായം കർഷകരിൽ പ്രചാരത്തിൽ കൊണ്ടുവരേണ്ടത്തിൻറെ ആവശ്യകതയും , വയനാട്ടിലെ മണ്ണുപരിശോധന സംവിധാനങ്ങളുടെ എണ്ണക്കുറവും ചർച്ച വിഷയമായി.
കേരള സ്റ്റാർട്ടപ്പ് മിഷൻ ബിസിനസ് ഡെവലപ്‌മെൻ്റ് ഹെഡ്‌ , ശ്രീ അശോക് കുര്യൻ, അസി. മാനേജർ,ഡോ.ദീപു കൃഷ്ണൻ എന്നിവരുടെ നേതൃത്തിൽ നടന്ന ഓപ്പൺ ഫോറം കേരളത്തിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും എങ്ങനെ വിവിധ സ്റ്റാർട്ടപ്പുകൾ വികസിപ്പിച്ചെടുത്ത ടെക്നോളജി അധിഷ്ഠിത പരിഹാരങ്ങളുമായി അവരെ ബന്ധിപ്പിക്കുവാൻ കഴിയും എന്ന് ചർച്ച ചെയ്തു.
വയനാട്‌ കുടുംബശ്രീ മിഷനുമായി സഹകരിച്ചു നടന്ന സ്ത്രീകൾക്കായുള്ള ഓപ്പൺ ഫോറം, അവസരങ്ങൾ ഉപയോഗപ്പെടുത്തി മുന്നേറിയ സ്ത്രീകളുടെ വിജയകഥകളും അനുഭവങ്ങളും പങ്കുവെച്ചു. അസിം പ്രേംജി സർവകലാശാലയിലെ ഫാക്കൽറ്റി ഡോ മഞ്ജുള, വയനാട് ജില്ലാ ട്രൈബൽ ഡെവലപ്‌മെൻ്റ് ആക്ഷൻ കൗൺസിൽ പ്രസിഡൻ്റ് ശ്രീമതി എ ദേവകി, സ്ത്രീ സംഭരംഭക മിനി ശ്രീനിവാസൻ, ക്ഷീരകർഷക ശ്രീമതി. സോസമ്മ കുര്യൻ, . കുടുംബശ്രീ മിഷൻ്റെ പ്രതിനിധി ശ്രീമതി.ആശ കൃഷി ഓഫീസറായ സുമിന എ.എസ്., നൂറാങ്ക് പ്രതിനിധി ശ്രീമതി. സത്യഭാമ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വിത്തുത്സവത്തിന്റെ ഭാഗമായി നടന്ന വയനാട് അഗ്രോബയോഡൈവേഴ്‌സിറ്റി സ്റ്റാർട്ടപ്പ് മീറ്റ് സിഎഫ്ടിആർഐ ഡയറക്ടർ ഡോ.ശ്രീദേവി സിങ് ഉദ്ഘാടനം ചെയ്തു. ഡോ ദയാകർ റാവു, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ – ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ, ന്യൂട്രിഹബ്, ഐഐഎംആർ ഹൈദരാബാദ്, ഡോ. ജമീൽ ഖാൻ, മാനേജർ അഗ്രിടെക് ഹബ് സി ക്യാമ്പ് ബെംഗളൂരു, മിസ്റ്റർ അശോക് കുര്യൻ, സീനിയർ മാനേജർ ആൻഡ് ഹെഡ് ബിസിനസ് ഡെവലപ്‌മെൻ്റ് കേരള സ്റ്റാർട്ടപ്പ് മിഷൻ ഡോ.ജി.എൻ ഹരിഹരൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ, എം എസ് സ്വാമിനാഥൻ ഗവേഷണ നിലയം തുടങ്ങി വിവിധ വിദ്ഗദർ സംസാരിച്ചു.
അസിം പ്രേംജി ഫൗണ്ടേഷൻ്റെ പങ്കാളിത്തത്തോടെ സഹകരണത്തോടെ നടത്തിയ കുട്ടികള്ക്ക് വേണ്ടിയുള്ള ശില്പശാലകൾ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധയമായി. കുട്ടികൾക്കു വേണ്ടി വിവിധ മത്സരങ്ങളും ക്ലാസ്സുകളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു, ആറങ്ങോട്ടുകര ശ്രീജ കെ.വി രചനയും സി.എം നാരായണൻ സംവിധാനവും നിർവഹിച്ച ആറങ്ങോട്ടുകര പാടശാലയുടെ ഇടനിലങ്ങൾ എന്ന നാടകം പങ്കെടുക്കാൻ എത്തിയവർക്ക് വേറിട്ട അനുഭവമായി.
സമാപന സമ്മേളനത്തിൽ പോസ്റ്റർ എക്സിബിഷൻ മത്സരം, ചിത്ര രചന മത്‌സരം, സോഷ്യൽ മീഡിയ മത്സരം എന്നിവയിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണം നടന്നു. ഡോ.ഷക്കീല, ഡയറക്ടർ, എം എസ് സ്വാമിനാഥൻ ഗവേഷണ നിലയം, വി. ഡോ. സഫിയ കെ., പ്രോഗ്രാം കോർഡിനേറ്റർ, കൃഷി വിജ്ഞാന കേന്ദ്രം, അമ്പലവയൽ, ഡോ. എൻ. എസ്. പ്രദീപ്, പ്രിൻസിപ്പൽ സയൻ്‌റിസ്റ്റ്, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസസ്‌ , ശ്രീ ജോസ് തയ്യിൽ , ദേശീയ പ്രസിഡന്റ്, കിസാൻ സർവീസ് സൊസൈറ്റി എന്നിവർ സംസാരിച്ചു. ബാലൻ പറമൂല സീഡ് കെയർ സ്വാഗതവും, ജിബിൻ തോമസ്, ഡെവല്പ്മെന്റ് കോ ഓർഡിനേറ്റർ, എം എസ് സ്വാമിനാഥൻ ഗവേഷണ നിലയം നന്ദിയും പറഞ്ഞും . ഒട്ടേറെ അറിവുകളും അതിലുപരി കൂടിച്ചേരലുകളുമായി വയനാട് വിത്തുത്സവത്തിന്റെ തിരശ്ശീല താഴ്ന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post സിദ്ധാർത്ഥന്‍റെ ദുരൂഹ മരണത്തിലെ കേസിൽ പ്രതികളായ വരെ പൂക്കോട് വെറ്റിറിനറി കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി
Next post സിദ്ധാർത്ഥന്റെ മരണം: പ്രതികളുമായി ഇന്നും തെളിവെടുപ്പ്
Close

Thank you for visiting Malayalanad.in