വന്യമൃഗശല്യം: രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്ന് ബിനോയ് വിശ്വം എം.പി.

വയനാട് ജില്ലയിലെ വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ലാഭത്തിന് വേണ്ടി ആരും ശ്രമിക്കരുതെന്നും മനുഷ്യരെ ഒന്നിപ്പിക്കേണ്ട സമയമാണിതെന്നും സി പി ഐ സംസ്ഥാന സെക്രട്ടറിയും ,രാജ്യസഭാംഗവുമായ ബിനോയ് വിശ്വം എം പി പറഞ്ഞു. കാട്ടാന ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പടമലയിലെ അജീഷിൻ്റെയും ,പാക്കത്തെ പോളിൻ്റെയും വീടുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം : കഴിഞ്ഞ ദിവസങ്ങളിൽ വയനാട്ടിൽ വന്യ ജീവികളുടെ അക്രമത്തെ തുടർന്ന് ജിവനുകൾ പൊലിഞ്ഞിരുന്നു.ഇതിനെ തുടർന്ന് പുൽപ്പള്ളിയിൽ പോലിസ് കേസ് എടുത്തിരിന്നു. ഇത്തരം പൊതു വിഷയത്തിൽ ജനവികാരം മാനിക്കാൻ എല്ലവരും തയ്യറാകണം, മനുഷ്യ ജീവനാണ് ഏറ്റവും വലുത്, .സംസ്ഥാന സർക്കാരിൻ്റെ പരിമിധിയിൽ നിന്ന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുമെന്നും കുടുതൽ നഷ്ടപരിഹാരം ലഭ്യക്കുന്നതിന് കേന്ദ്രം കുടുതൽ ഫണ്ട് ലഭ്യമാക്കണമെന്നും വിഷയം പാർലെമെൻ്റിൽ ഉന്നയിക്കുമെന്നും ഇത്തരം പൊതു വിഷയങ്ങളിൽ കേന്ദ്രമായലും പ്രതിപക്ഷമായലും രാഷ്ട്രിയം നേക്കരുതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു,
സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ ബാബു, എക്സിക്യൂട്ടിവ് അംഗം വി.കെ ശശിധരൻ,, മണ്ഡലം സെക്രട്ടറി ശോഭരാജൻ, സി.ജെ ചക്കോച്ചൻ, സി.ജെ അബ്രാഹം എന്നിവർ എം പിയെ അനുഗമിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post Centre for Knowledge Sovereignty (CKS) and Esri India Enter the Pilot Phase of the MMGEIS Program for Indian Students
Next post വയനാട്ടിൽ ആനിരാജ മത്സരത്തിനില്ലങ്കിൽ വയനാട് ജില്ലാ സെക്രട്ടറി ഇ.ജെ.ബാബുവിനെ മത്സരിപ്പിക്കണമെന്ന് സി.പി.ഐ. വയനാട് ജില്ലാ കൗൺസിൽ.
Close

Thank you for visiting Malayalanad.in