കൽപ്പറ്റ: : അപകടങ്ങൾ സംഭവിച്ചും പക്ഷാഘാതം വന്ന് തളർന്നവരും ജന്മനാ ഉള്ള വൈകല്യങ്ങൾ കാരണവും ദീർഘ നാളായി കിടത്തി ചികിത്സ വേണ്ടവർ ഒരുപക്ഷെ അവരുടെ ഇതുവരെയുള്ള ജീവിതത്തിൽ നിന്നും ഒറ്റപ്പെടലിന്റെ വ്യാകുലതകൾ പേറുന്നവരായിരിക്കും. ഒരുപക്ഷെ അവർ വീടിന്റെയോ ആശുപത്രി മുറിയുടെയോ നാലു ചുവരുകൾക്കിടയിൽ കിടക്കാൻ മാത്രം വിധിക്കപ്പെട്ടവരായിരിക്കാം. എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായി, മേല്പറഞ്ഞ അസുഖബാധിതരായ, തങ്ങളുടെ കീഴിൽ ചികിൽസക്കായി അഡ്മിറ്റ് ചെയ്ത രോഗികൾക്ക് കളിയും ചിരിയും പുറം കാഴ്ചകളും സമ്മാനിച്ചുകൊണ്ട് ഒരു ഷോപ്പിംഗ് യാത്ര നടത്തിയിരിക്കുകയാണ് ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിലെ പി എം ആർ വിഭാഗം തലവൻ ഡോ. ബബീഷ് ചാക്കോയും സംഘവും. കൽപ്പറ്റ നെസ്റ്റോ ഹൈപ്പർമാർക്കറ്റുമായി സഹകരിച്ചായിരുന്നു ആ ഉദ്യമം നടത്തിയത്. ഇത്തരം രോഗികളെ വിധി എന്നുപറഞ്ഞ് തളർത്താതെ അവരുടെ ശാരീരിക മാനസീക അവസ്ഥകളെ കൂടി കണക്കിലെടുത്ത് അവരെ നിത്യജീവിതത്തിലേക്ക് കൊണ്ടുവരാൻ ഇത്തരം പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് ഡോ. ബബീഷ് ചാക്കോ പറഞ്ഞു. ഒപ്പം പൊതു സമൂഹത്തിന്റെ പൂർണ്ണ പിന്തുണയും ഇതിനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....