കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോർഡ് നേത്ര പരിശോധന ക്യാമ്പും ക്ഷേമനിധി സിറ്റിംഗും സംഘടിപ്പിച്ചു

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെയും കല്‍പ്പറ്റ അഹല്യ ഫൌണ്ടേഷന്‍ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ നേത്ര പരിശോധന ക്യാമ്പ് , ക്ഷേമനിധി സിറ്റിംഗ് എന്നിവ സംഘടിപ്പിച്ചു …. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ വെച്ച് നടന്ന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍റിഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഇ. . കല്യാണി അവര്‍കള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടനത്തെ തുടര്‍ന്ന് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്‌ അംഗമായിരുന്ന അബൂബക്കര്‍ സിദ്ധിക്കിന്‍റെ അവകാശികള്‍ക്ക് മരണാനന്തര ധനസഹായവും, ശവസംസ്‍കാര ധനസഹായവും റീഫണ്ടും ഉൾപ്പടെ 113253 /- രൂപയുടെ ഉത്തരവും, റോബിന്‍ ഫിലിപ്പ് എന്ന തൊഴിലാളിക്കുള്ള ചികിത്സാ ധനസഹയമായ 45629/-രൂപയുടെ ഉത്തരവും കൈമാറി . തുടര്‍ന്ന് നടന്ന നേത്ര പരിശോധനാ ക്യാമ്പില്‍ നൂറില്‍ അധികം ആളുകള്‍ പങ്കെടുത്തു .ക്യാമ്പിനു മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്‌ ജില്ല എക്സിക്യുട്ടീവ്‌ ഓഫീസര്‍ കലേഷ്‌ പി കുറുപ്പ് , അഹല്യ ഫൌണ്ടേഷന്‍ കണ്ണാശുപത്രിഭാരവാഹികള്‍, മാനന്തവാടിയിലെ സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കളായ ശശികുമാര്‍ എം ബി , സന്തോഷ്‌ കുമാര്‍ , സന്തോഷ്‌ ജി നായര്‍,സജീവന്‍ ,റഷീദ് പടയന്‍, എന്നിവര്‍ നേത്രത്വം നല്‍കി .

Leave a Reply

Your email address will not be published. Required fields are marked *

Previous post പടിഞ്ഞാറത്തറ പൂഴിത്തോട് റോഡിന് പരിസ്ഥിതി, വനം മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കണം; ടി. സിദ്ദീഖ് എം.എൽ.എ
Next post ‘ജാത്തിരെ’കാലാവാസ്ഥ ഉച്ചകോടി തുടങ്ങി:വന്യമൃഗ ശല്യത്തിൽ ആവശ്യമായ ഇടപെടൽ കൃഷി വകപ്പും നടത്തും: മന്ത്രി പി.പ്രസാദ്
Close

Thank you for visiting Malayalanad.in