.
കല്‍പ്പറ്റ: 1994-ല്‍ വയനാടിന്റെ വികസനത്തിന് ദീര്‍ഘവീഷണത്തോട് കൂടി പ്രവൃത്തി ആരംഭിച്ച് 73% പ്രവൃത്തി പൂര്‍ത്തിയായി പരിസ്ഥിതി, വനം മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാകാത്തതിനാല്‍ പാതിവഴിയില്‍ നിര്‍മ്മാണം നിലച്ച പടിഞ്ഞാറത്തറ – പൂഴിത്തോട് റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ അഡ്വ. ടി. സിദ്ധിഖ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭുവനേന്ദ്രര് യാധവിന് നിവേദനം നല്‍കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്തു. താമരശ്ശേരി ചുരം റോഡില്‍ അടിക്കടി ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് മൂലം അനുഭവപ്പെടുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ഈ റോഡ് യാഥാര്‍ത്ഥ്യമാകുന്നതോട് കൂടി ശാശ്വത പരിഹാരമാകും. പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് യാഥാര്‍ത്ഥ്യമായാല്‍ വയനാട് ടൂറിസം ഭൂപടത്തില്‍ ഇടംപിടിക്കുകയും ചെയ്യും. കോഴിക്കോട്-വയനാട്-ബാംഗ്ലൂര്‍ കണക്റ്റിവിറ്റികള്ക്കിടയിലുള്ള സുഗമമായ ഇടനാഴിയായി മാറുകയും ചെയ്യും. കോഴിക്കോട്-കടിയങ്ങാട് – പൂഴിത്തോട്-മാനന്തവാടി – കുട്ട – ഗോണിക്കുപ്പ – മൈസൂര്‍ – ബാംഗ്ലൂര്‍ ചുരമില്ലാതെ 7 കിലോമീറ്റര്‍ മാത്രമാണ് ഈ റോഡ് വനമേഖലയിലൂടെയുള്ളത്. ഈ റോഡ് പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്നതും സാമ്പത്തികമായി വളരെ കുറഞ്ഞ ചെലവില്‍ യാഥാര്ത്ഥ്യമാക്കാവുന്നതുമാണ്. പരിസ്ഥിതി, വനം മന്ത്രാലയത്തിന്റെ അനുമതിക്കായുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എംഎല്‍എ മന്ത്രിയോട് ആവശ്യപ്പെട്ടു.
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദ്രോഗവും...
റാഞ്ചി : മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം തോൽവി. എട്ട് വിക്കറ്റിനാണ് ഡൽഹി കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം...
മീനങ്ങാടി:പുറക്കാടി ക്ഷേത്രത്തിലേക്ക് ഒഴുകുകയാണ് ഭക്തജനങ്ങൾ . മൺഡല മഹോൽസവത്തിൻ്റെ ഭാഗമായി നടത്തിയ കഥകളി നേരിൽ കണ്ട് ആസ്വദിക്കുന്നതിനായാണ് ആയിരക്കണക്കിന് ആളുകൾ ഇന്നലെ ക്ഷേത്രത്തിലെത്തിയത്. കോട്ടക്കൽ പി.എസ്.വി. നാട്യസംഘത്തിൻ്റെ...
കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക റദ്ദ് ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ്ബ് ജില്ലാജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു....
പുല്പള്ളി: ക്രിസ്മസ് സ്നേഹത്തിന്റെയും- സമാധാനത്തിന്റെയും സന്ദേശമാണ് നൽകുന്നത്- ബിഷപ്പ് : മാർ അലക്സ് താരാമംഗലം ക്രിസ്തുമസ് കേവലമൊരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമല്ലെന്നും പുത്തന്‍ ചക്രവാളം മാനവ കുലത്തിന് തുറന്ന്...