കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിച്ച് മാപ്പ് പറഞ്ഞില്ലങ്കിൽ വോട്ട് ചോദിച്ച് വരണ്ടന്ന് മാർ പാംപ്ലാനി

കൽപ്പറ്റ: പുൽപ്പള്ളിയിൽ വന്യമൃഗ ആക്രമണങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിച്ച് മാപ്പ് പറഞ്ഞില്ലങ്കിൽ വോട്ട് ചോദിച്ച് വരണ്ടന്ന് മാർ പാംപ്ലാനി.കൽപ്പറ്റയിൽ എ.കെ.സി.സി. സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയുടെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ് . ഏതെങ്കിലും സർക്കാർ നിക്ഷിപ്ത താല്പര്യങ്ങളോടെ പാസാക്കുന്ന നിയമങ്ങൾ അല്ല, രാജ്യത്തിന്റെ ഭരണഘടന മാത്രമെ കർഷകർ അംഗീകരിക്കൂവെന്ന് തലശ്ശേരി അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കൽപ്പറ്റയിൽ കത്തോലിക്ക കോൺഗ്രസിൻ്റെ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ആർച്ച് ബിഷപ്പ് ഇങ്ങനെ പറഞ്ഞത് ‘ .
സാധാരണ കർഷകർ സമരത്തിന് ഇറങ്ങാറില്ല .
ഇറങ്ങിയാൽ മുന്നോട്ട് വെച്ച കാൽ പുറകോട്ട് എടുക്കാറില്ല .
വനം വകുപ്പ് മന്ത്രി പറഞ്ഞത് ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് 909 ജീവനുകൾ വന്യജീവി അക്രമണങ്ങളിൽ കൊല്ലപ്പെട്ടുണ്ട് എന്നാണ്
വന്യജീവി സംരക്ഷണ നിയമം ഉണ്ട്, മനുഷ്യനെ സംരക്ഷിക്കാൻ നിയമം ഇല്ല .

മന്ത്രിമാർ പറഞ്ഞ ചില വർത്തമാനം കേട്ടാൽ ഇതിലും ഭേദം കടുവ ആയിരുന്നു എന്ന് തോന്നി പോകും.
അവർ പറയുന്നത് ഇതിൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല, വനം കേന്ദ്ര വിഷയം ആണ് എന്നാണ്
പിന്നേ എന്തിനാണ് ഒരു വെള്ളാനയെ പോലെ വനം വകുപ്പിനെ ഇങ്ങനെ നിർത്തിയിരിക്കുന്നത് എന്ന് ബിഷപ്പ് ചോദിച്ചു.
ചീഫ് വൈൽഡ് ലൈഫ് വാർഡനോട് പറയാൻ ഉള്ളത്, നിങ്ങളുടെ അധികാരം നടപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ
കേരള സർക്കാർ കർഷകർക്ക് നേരെ കേസ് എടുത്തിരിക്കുകയാണ്
വന്യജീവിയുടെ ആക്രമണത്തിൽ കുടയുള്ളവന്റെ ജീവൻ നഷ്ട്ടമായതിലുള്ള വികാരമായിരുന്നു ഊരിപിടിച്ച വാളിന്റെ ഇടയിലൂടെ നടന്നത് എന്ന് മുഖ്യമന്ത്രി പറയാറുണ്ടല്ലോ, ഞങ്ങൾ വന്യമൃഗങ്ങളുടെ ഇടയിലൂടെ ആണ് നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

കേസുകൾ പുൻവലിച്ചിലെങ്കിൽ, അങ്ങനെ ചെയ്തത് തെറ്റായി പോയി എന്ന് പറയുന്നില്ലെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിന് വോട്ട് ചോദിച്ചു ആരും വരണ്ടന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. സമ്മേളനത്തിൽ മാർ ജോസ് പൊരുന്നേടം അധ്യക്ഷനായിരുന്നു. താമരശ്ശേരി രൂപത മെത്രാൻ മാർ റൊമിജീയൂസ് ഇഞ്ചനാനിയിൽ മുഖ്യ പ്രഭാഷണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Previous post തൻ്റെ കരച്ചിലിന് അർത്ഥമുണ്ടന്ന് കരുതുന്നതായി അജീഷിൻ്റെ മകൾ അൽന
Next post പടിഞ്ഞാറത്തറ പൂഴിത്തോട് റോഡിന് പരിസ്ഥിതി, വനം മന്ത്രാലയത്തിന്റെ അനുമതി ലഭ്യമാക്കണം; ടി. സിദ്ദീഖ് എം.എൽ.എ
Close

Thank you for visiting Malayalanad.in