ഡോ. ബോബി ചെമ്മണ്ണൂർ അഞ്ച് ലക്ഷം രൂപ വീതം നൽകി.

വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സാന്ത്വനവുമായി ഡോ. ബോബി ചെമ്മണ്ണൂർ. കുടുംബാംഗങ്ങൾക്ക് ധന സഹായം കൈമാറി. കുടുംബാംഗങ്ങൾക്ക് ജോലിയും വാഗ്ദാനം ചെയ്തു.ബേലൂർ മഗ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പനച്ചിയിൽ അജീഷ്, ഡ്യൂട്ടിക്കിടെ മരിച്ച വെള്ളച്ചാൽ പോൾ , വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച പ്രജീഷ് . എന്നിവരുടെ കുടുംബാംഗങ്ങൾക്കാണ് ബോബി ചെമ്മണ്ണൂർ ചാരിറ്റബിൾ ട്രസ്റ്റ് അഞ്ച് ലക്ഷം രൂപ വീതം നൽകിയത്. കൂടാതെ മരിച്ചവരുടെ ആശ്രിതർക്ക് ജോലി ചെയ്യാൻ താൽപ്പര്യമുണ്ടങ്കിൽ പ്രതിമാസം 50,000 രൂപ ശമ്പളത്തിൽ ജോലിയും വാഗ്ദാനം ചെയ്തു.തുക ചെക്കായി ജന പ്രതിനിധികളുടെ സാന്നിധ്യത്തിൽ കൈമാറി. കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ പാക്കം കാട്ടുനായ്ക്ക കോളനിയിയിലും ഗവർണർക്ക് പിന്നാലെ എത്തിയ ഡോ. ബോബി ചെമ്മണ്ണൂർ രണ്ട് ലക്ഷം രൂപ ചികിത്സാ സഹായമായി കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

Previous post വന്യമൃഗ ശല്യം :ഇരുപതിന് വയനാട്ടിൽ യു.ഡി.എഫിന്റെ രാപ്പകൽ സമരം
Next post ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ശരത്തിന് പട്ടികവർഗ്ഗ വകുപ്പ് അടിയന്തര ചികിത്സ നൽകണം സഹായവും അനുവദിക്കണം: പി കെ ജയലക്ഷ്മി
Close

Thank you for visiting Malayalanad.in