കൽപ്പറ്റ : വയനാട്ടിലെ വർധിച്ചു വരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. വയനാട്ടിൽ മനുഷ്യ ജീവനുകൾ നിരന്തരം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടും വയനാട്ടിലേക്ക് തിരിഞ്ഞു നോക്കാതെ വയനാട്ടുകാരെ കൊഞ്ഞനം കുത്തുന്ന സമീപനം സ്വീകരിക്കുന്ന വയനാടിന്റെ ചാർജ് കൂടിയുള്ള വനംമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം.വയനാടൻ ജനതയൊന്നാകെ കാട്ടു മൃഗങ്ങളുടെ ആക്രമണത്തിരയായി മരണഭീതിയിൽ കഴിയുമ്പോൾ വയനാട്ടുകാരെ പരിഹസിക്കുന്ന വനം മന്ത്രിയുടെ നിലപാട് അപമാനകരമാണെന്നും തൽസ്ഥാനത്ത് തുടരാൻ വനംമന്ത്രി അർഹനല്ലെന്നും ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് വനം മന്ത്രിയുടെ കോലം കത്തിക്കുകയും ചെയ്തു. പ്രതിഷേധയോഗം കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ അധ്യക്ഷതവഹിച്ചു. INTUC ജില്ലാ സെക്രട്ടറി കെ കെ രാജേന്ദ്രൻ, കോൺഗ്രസ് കൽപ്പറ്റ മണ്ഡലം വൈസ് പ്രസിഡന്റ് എസ് മണി,യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീജിത്ത് കുപ്പാടിത്തറ,, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ്, കെ എസ് യൂ ജില്ലാ വൈസ് പ്രസിഡന്റ് മുബാരീഷ് ആയ്യാർ, കെ എസ് യൂ ജില്ലാ ജനറൽ സെക്രട്ടറി അർജുൻ ദാസ്, മഹിള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രമ്യ ജയപ്രസാദ്,പ്രതാപ് കൽപ്പറ്റ, സി ഷൈജൽ, ഷനൂബ് എം വി, ഷബീർ പുത്തൂർവയൽ, ഷമീർ എമിലി, , സുവിത്ത് എമിലി, സോനു എമിലി, ജംഷീർ ബൈപ്പാസ്, ഷൈജു ചുഴലി, അനൂപ് ശൈഖ്,തുടങ്ങിയവർ സംസാരിച്ചു.
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...