അജീഷ് പനച്ചിയിലിന്റെ കുടുംബത്തിന് മാനന്തവാടി രൂപതയുടെ പത്തുലക്ഷം ധനസഹായം: കൈത്താങ്ങാകുന്നത് രൂപതയുടെ സാമൂഹ്യ സേവന വിഭാഗം (WSSS & Biowin Agro Research)
കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ മരണമടഞ്ഞ മാനന്തവാടി പടമല സ്വദേശിയായ അജിയെന്ന് വിളിക്കപ്പെടുന്ന അജീഷ് പനച്ചിയിൽന്റെ കുടുംബത്തിന് കൈത്താങ്ങായി മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്ന വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയും ബയോവിൻ അഗ്രോ റിസേർച്ചും. മരണമടഞ്ഞ അജിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സാമ്പത്തിക സഹായമായി നൽകുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു . ഈ തുക മരണമടഞ്ഞ അജിയുടെ രണ്ട് കുട്ടികളുടെയും പേരിൽ 05 ലക്ഷം രൂപ വീതം മാനന്തവാടിയിലുള്ള ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റ് ഇടുന്നതാണ്. കുട്ടികൾക്ക് 18 വയസ് തികയുമ്പോൾ പ്രസ്തുത തുക അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്. ബയോവിൻ അഗ്രോ റിസേർച്ചിൽ അംഗമായിരുന്ന അജി പനച്ചിയിൽ വളരെ നല്ല ഒരു ജൈവ കർഷകൻ ആയിരുന്നു. കൂടാതെ പടമല ഇടവകയുടെ സകല വിധ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന അജി നടത്തു കൈക്കാരൻ കൂടി ആയിരുന്നു. അജിയുടെ അകാല നിര്യാണത്തിൽ മാനന്തവാടി രൂപത, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി, ബയോവിൻ അഗ്രോ റിസർച്ച് എന്നിവ അഗാധ ദുഃഖം രേഖപെടുത്തുകയും അനുശോചനവും പ്രാര്‍ത്ഥനകളും കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും അറിയിക്കുകയും ചെയ്തു. പത്രസമ്മേളനത്തതിൽ ബയോവിൻ അഗ്രോ റിസർച്ച് ചെയർമാൻ കം മാനേജിങ്ങ് ഡയറക്ടർ റെവ.ഫാ. ജോൺ ചൂരപ്പുഴയിൽ, വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റെവ.ഫാ.ജിനോജ് പാലത്തടത്തിൽ, ബയോവിൻ ജനറൽ മാനേജർ റെവ.ഫാ.ബിനു പൈനുങ്കൽ, മാനന്തവാടി രൂപത പി ആർ ഒ റെവ.ഫാ. നോബിൾ പാറക്കൽ, പ്രോഗ്രാം ഓഫീസർ ജോസ്.പി.എ, ബയോവിൻ പർചൈസ് മാനേജർ ഷാജി കുടക്കച്ചിറ എന്നിവർ പങ്കെടുത്തു
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...