സർവ്വോദയ പക്ഷം ഖാദി മേള ആരംഭിച്ചു

കൽപ്പറ്റ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന സർവ്വോദയ പക്ഷം ഖാദി മേള പള്ളി താഴെ റോഡിലുള്ള ഖാദി ഗ്രാമ സൗഭാഗ്യയിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു . തദവസരത്തിൽ ഖാദി ഓണം മേള നറുക്കെടുപ്പിൽ ഒരു പവൻ സ്വർണ്ണ നാണയം ലഭിച്ച വി.എം രവീന്ദ്രന് വിതരണം ചെയ്തു. പ്രോജക്ട് ഓഫിസർ പി.സുബാഷ്, വി.ഐ. ഒ എം .അനിത ഷോറൂം മാനേജർ വി. ദിലീപ് കുമാർ, വൈശാഖ്. പി.എച്ച് പി, ഫസില. എം , ജിബിൻ വി.പി എന്നിവർ സംസാരിച്ചു. ഖാദി തുണിത്തരങ്ങൾക്ക് 30% ഗവ. റിബേറ്റും ലഭ്യമാണ് മേള ഫിബ്രവരി 14 വരെ നീണ്ട് നിൽക്കും. പനമരം ഖാദി ഗ്രാമ സൗഭാഗ്യയിലും റിബേറ്റ് ലഭ്യമാണ്

Leave a Reply

Your email address will not be published. Required fields are marked *

Previous post സംസ്ഥാന ബഡ്ജറ്റിൽ വയോജനങ്ങൾക്ക് അവഗണന: 13-ന് കലക്ട്രേറ്റ് ധർണ്ണ നടത്തും
Next post കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ വയനാട് ജില്ലാ സമ്മേളനം തുടങ്ങി.
Close

Thank you for visiting Malayalanad.in