പി.എം. വിശ്വകർമ്മ പദ്ധതി: ഗുണഭോക്താക്കൾക്ക് എം എസ്.എം.ഇ ഡി എഫ് ഒ. പരിശീലനം നൽകി.

കൽപ്പറ്റ: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പി എം. വിശ്വകർമ്മ പദ്ധതിയിൽ സംസ്ഥാനത്ത് കൂടുതൽ പേരെ സംരംഭകരാക്കാൻ നടപടികൾ തുടങ്ങി.ഇതിൻ്റെ ഭാമായി വയനാട് ജില്ലയിൽ പ്രത്യേക ക്യാമ്പയിന് തുടക്കമായി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും എം.എസ്.എം.ഇ. പരിശീലന കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ഇത്തരം ക്യാമ്പയിനുകൾ നടത്തുന്നുണ്ട്. കരകൗശല വിദഗ്ധര്‍ക്കും തൊഴിലാളികള്‍ക്കുമുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി എം വിശ്വകര്‍മ്മ പദ്ധതിയെക്കുറിച്ചുള്ള വയനാട് ജില്ലാ തല ബോധവല്‍ക്കരണ പരിപാടിയും രജിസ്‌ട്രേഷന്‍ ഡ്രൈവുമാണ് കൽപ്പറ്റയിൽ സംഘടിപ്പിച്ചത്. . കേന്ദ്ര സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭക മന്ത്രാലയത്തിന്റെ കേരളത്തിലെ ഫീല്‍ഡ് ഓഫീസായ തൃശൂര്‍ എം.എസ്.എം.ഇ ഡെവലപ്‌മെന്റ് ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ നടന്ന പരിശീലന പരിപാടി സബ് കലക്ടർ മിസാൽ സാഗർ ഭരത് ഉദ്ഘാടനം ചെയ്തു. പദ്ധതിയിൽ പരമാവധി ആളുകൾക്ക് പരിശീലനം നൽകുമെന്ന് എം എസ്.എം.ഇ ഡി എഫ് ഒ മേധാവി പ്രകാശ് ജി. എസ് പറഞ്ഞു. . കര്‍മ്മ പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. പി.എം വിശ്വകര്‍മ പോര്‍ട്ടലില്‍ ഗുണഭോക്താക്കളുടെ ഓണ്‍ബോര്‍ഡിങ്ങിനെക്കുറിച്ചുള്ള സെഷന്‍ വയനാട് ജില്ലാ മാനേജർ വിഷ്ണു രവീന്ദ്രൻ നയിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ലിസിയാമ്മ സാമുവൽ മുഖ്യ പ്രഭാഷണം നടത്തി. രണ്ട് കേന്ദ്ര പദ്ധതികളിൽ നൂറ് ശതമാനം നേട്ടം കൈവരിച്ച ഏക ജില്ല വയനാടാണന്ന് അവർ പറഞ്ഞു. എം എസ്.എം.ഇ ഡി എഫ് ഒ.അസിസ്റ്റൻ്റ് ഡയറക്ടർ പി.ബി.സുരേഷ് ബാബു പരിപാടികൾക്ക് നേതൃത്വം വഹിച്ചു. ബെന്നി ജോസഫ് പി.സിവിൻ വിൻസൻ്റ്, വിഷ്ണു രവീന്ദ്രൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ/ നഗരതല ബോഡി പ്രതിനിധികൾ, എന്റർപ്രൈസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവുകൾ, സി.എസ്.സി., വി.എൽ.ഇ.എസ് പ്രതിനിധികൾ, വിവിധ അസോസിയേഷനുകളുടെ ഭാരവാഹികൾ, മറ്റ് ഗുണഭോക്താക്കൾ തുടങ്ങി 422 പേർ പരിപാടിയിൽ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്കായി പി.എം വിശ്വകർമ പോർട്ടലിൽ സി.എസ്സി സെന്ററുകളോട് ചേർന്നുള്ള രജിസ്ട്രേഷൻ ഡ്രൈവും ക്രമീകരിച്ചിട്ടുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ക്ഷീര കർഷകർക്ക് 1.80 കോടി രൂപയുടെ സബ്സിഡിയുമായി ജില്ലാ പഞ്ചായത്ത്‌
Next post മുട്ടിൽ ശ്രീ സന്താനഗോപാല – മഹാവിഷ്ണു – വേട്ടക്കരുമൻ ക്ഷേത്ര മഹോത്സവം തുടങ്ങി
Close

Thank you for visiting Malayalanad.in