കല്‍പ്പറ്റ: കേരള ബജറ്റില്‍ വയനാടിനോടുള്ള അവഗണന തുടരുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം ആണെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡണ്ട് ചന്ദ്രശേഖരന്. കല്‍പ്പറ്റയില്‍ നടന്ന ഐഎന്‍ടിയുസി വയനാട് ജില്ലാ ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊട്ടിഘോഷിച്ച വയനാട് പാക്കേജിനെ സംബന്ധിച്ച് യാതൊരു വിവരവും ഇല്ല. തുരങ്ക പാതയും മെഡിക്കല്‍ കോളജും ചുരം ബദല്‍ റോഡും ഉള്‍പ്പെടെയുള്ള വിഷയങ്ങളെ സംബന്ധിച്ച് ഒരു പരാമര്‍ശം നടത്താതെയാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. വന്യമൃഗ ശല്യവും മറ്റ് ദുരിതങ്ങളും മൂലം ജീവിതം നരകതുല്യം ആകുന്ന വയനാടന്‍ ജനതയ്ക്ക് ആശ്വാസമേകുന്ന ഒരു പദ്ധതി പോലും ബജറ്റില്‍ പ്രഖ്യാപിക്കാത്തത് വയനാട്ടുകാരോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോട്ടം മേഖലയില്‍ ലയങ്ങള്‍ വാസയോഗ്യം അല്ലാത്ത അവസ്ഥയിലാണ്. തോട്ടം തൊഴിലാളികള്‍ക്ക് ഭവന പദ്ധതിയെ സംബന്ധിച്ച് പലതവണ ആവശ്യമുയര്‍ന്നിട്ടും നടപ്പാക്കാനുള്ള ഒരു പദ്ധതിയും ആവിഷ്കരിക്കാത്തത് പ്രതിഷേധര്‍ഹം ആണെന്നും അദ്ദേഹം പറഞ്ഞു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി അധ്യക്ഷന്‍ ആയിരുന്നു. വി ജെ ജോസഫ്,മനോജ് എടാണി, ടി എ റെജി, ബി സുരേഷ് ബാബു, സിപി വര്‍ഗീസ്,സി ജയപ്രസാദ്, ഉമ്മര്‍ കുണ്ടാട്ടില്‍, രാധാ രാമസ്വാമി, ഗിരീഷ് കല്‍പ്പറ്റ, സലാം മീനങ്ങാടി, പി എന്‍ ശിവന്, ജിനി തോമസ്,ഒ ഭാസ്ക്കരന്‍, താരിഖ് കടവന്‍ , കെ കെ രാജേന്ദ്രന്,അരുണ്‍ദേവ്, ഹര്‍ഷല്‍ കോണാടന് തുടങ്ങിയവര്‍ സംസാരിച്ചു.
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...