വയനാട്ടിൽ കാട്ടാന ആദിവാസി ദമ്പതികളുടെ കുടിൽ തകർത്തു

. ബത്തേരി: വയനാട്ടിൽ ആദിവാസി ദമ്പതികളുടെ കുടിൽ കാട്ടാന തകർത്തു – .
കേണിച്ചിറ കേളമംഗലത്ത് കാട്ടുനായ്ക്ക കോളനിയിൽ ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം.
ആക്രമണ സമയത്ത് കുടിലിൽ ഉണ്ടായിരുന്ന ബിജു – സൗമ്യ ദമ്പതികൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത് . നാട്ടിലിറങ്ങിയ കൊമ്പനാന കാട്ടിലേക്ക് തിരിച്ചു പോകും വഴിയാണ് കുടിൽ തകർത്തത്. വനം വകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Previous post കെ.സി.വൈ.എം. ദ്വാരക മേഖല ക്യാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി
Next post ഏഴാം വളവിൽ ലോറി കുടുങ്ങി: വയനാട് ചുരത്തിൽ ഗതാഗത തടസ്സം
Close

Thank you for visiting Malayalanad.in