ഞായറാഴ്ച മുതൽ ജനവാസ മേഖലയിൽ ഇറങ്ങിയ കരടിയെ ഇന്നലെ രാത്രിയിലാണ് വനംവകുപ്പ് കാടുകയറ്റിയത് .
പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ നെയ്ക്കുപ്പ വനത്തിലേക്കാണ് കരടിയെ ഓടിച്ചു കയറ്റിയത്.
നെയ്ക്കുപ്പ മേഖയിൽ കരടിയെ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി വനം വകുപ്പ് തിരച്ചിൽ നടത്തിയിരുന്നു.
തുടർന്ന് ചെഞ്ചടി ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു നിന്നാണ് കരടിയെ ഓടിച്ചു കാട്ടിൽ കയറ്റിയത്.വീടുകളുടെ അടുക്കള വാതിൽ തുറന്ന് പഞ്ചസാരയും വെളിച്ചെണ്ണയും മറ്റും എടുത്ത് കൊണ്ട് പോയിരുന്ന കരടിയെ പലതവണ ജനങ്ങൾ നേരിട്ട് കാണുക പലയിടങ്ങളിലും സി.സി ടി.വി.കളിൽ ദൃശ്യങ്ങൾ പതിയുകയും ചെയ്തു. ഇതിനിടെ മാനന്തവാടി നഗരത്തിനടുത്തും പനമരം ടൗണിനടത്തും കരടിയെത്തി; മയക്കുവെടി വെച്ച് പിടികൂടാനായി വനം വകുപ്പ് ദൗത്യസംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിൽ ദിവസങ്ങളുടെ ആശങ്കകൾക്ക് വിരാമമായാണ് കരടിയെ കാട് കയറ്റിയത്.