
ഇന്ത്യയിലെ ആദ്യത്തെ മൾടി ആക്റ്റിവിറ്റി കാൻഡി ലിവർ ഗ്ലാസ് ബ്രിഡ്ജ് പ്രവർത്തന സജ്ജമായി: ‘അൾട്രാ പാർക്ക് ഉദ്ഘാടനം ഞായറാഴ്ച്ച
വയനാടിന്റെ തനത് പ്രകൃതിസൗന്ദര്യവും സാഹസിക വിനോദങ്ങളും കുടുംബത്തോടെ ആസ്വദിക്കാൻ കേരളത്തിന്റെ ടൂറിസം ഹൃദയഭൂമിയിലൊരുങ്ങുന്നു അൾട്രാ പാർക്കിന്റെ വിസ്മയങ്ങൾ.
വയനാട്ടിൽ ടൂറിസം മേഖലയിൽ പുത്തൻ അനുഭവത്തിന്റെ വിസ്മയലോകം തുറന്ന് വയനാട് അൾട്രാ പാർക്ക് പ്രവർത്തനമാരംഭിക്കുന്നു.ആധുനിക സാങ്കേതിക വൈദഗ്ദ്യത്താൽ ലോകോത്തര നിലവാരത്തിലാണ് റൈഡുകളും സാഹസിക വിനോദങ്ങളും ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.
43 മീറ്റർ നീളത്തിലുള്ള സ്കൈ വാക്ക് ആണ് മുഖ്യ ആകർഷണം. മനോഹര ഭൂപ്രകൃതിയുടെ ആകർഷണതയിൽ 30 മീറ്റർ ഉയരത്തിൽ കണ്ണാടി പ്രതലത്തിലൂടെയുള്ള നടത്തം വിസ്മയനാനുഭവം പകരും.ബംഗീ ജമ്പ്,വിവിധ സ്വിംഗ് റൈഡുകൾ,ഫ്ലയിംഗ് ഫോക്സ്,റെയിൻ ഡാൻസ്,കിഡ്വി കോവ് സെറെനിറ്റി ഹവൻ തുടങ്ങി നവീനമായ വിനോദ സംവിധാനങ്ങളാണ് സംഞ്ചാരികൾക്കായി ഇവിടെ കാത്തിരിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ മൾടി ആക്റ്റിവിറ്റി കാൻഡി ലിവർ ഗ്ലാസ് ബ്രിഡ്ജ് വയനാടിന്റെ ടൂറിസത്തിൽ വൻ കുതിച്ചുചാട്ടത്തിന് കാരണമാവും.
ലക്കിടിയിലെ അൾട്രാ പാർക്കിൽ ടൂറിസം,പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ജനുവരി 21ന് രാവിലെ പത്ത് മണിക്ക് പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കും.
തിരുവനന്തപുരത്ത് നടന്ന ടൂറിസം ഇന്വെസ്റ്റ്മന്റ് മീറ്റിന് ശേഷം ആദ്യം തുടക്കമിടുന്ന സംരഭമെന്ന പ്രത്യേകതയും വയനാട് അൾട്രാ പാർക്കിനുണ്ട്.
കൽപ്പറ്റ എം എൽ എ ടി സിദ്ധിഖ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാർ,ജില്ലാ ടൂറിസം ഡെപ്യൂടി ഡയറക്ടർ പ്രഭാത് ഡി വി,വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് എം വി,പഞ്ചായത്ത് അംഗം ജ്യോതിഷ് കുമാർ എൻ കെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ഡയറക്ടർ ഷഫീക് റഹ്മാൻ,
പ്രൊജക്ട് മാനേജർ തമീം , സി.എഫ്.ഒ. അമ്നാസ് കെ ,
ജനറൽ മാനേജർ എസ്. നവീൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.