നോവ അരപ്പറ്റ ജര്‍മനിയിലെ സോക്കര്‍ സിറ്റിയുടെയും ജർമ്മൻ ഫുട്ബോൾ അക്കാദമിയുടെയും സഹകരണത്തോടെ റസിഡൻഷ്യൽ ക്യാമ്പ് ആരംഭിക്കുന്നു

വയനാട്ടിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ നോവ അരപ്പറ്റ ജര്‍മനിയിലെ പ്രശസ്ത ഫുട്‌ബോള്‍ ക്ലബായ സോക്കര്‍ സിറ്റിയുടെയും ജർമ്മൻ ഫുട്ബോൾ അക്കാദമിയുടെയും സഹകരണത്തോടെ പുതിയ താരങ്ങളെ വാർത്തെടുക്കാനായി റസിഡൻഷ്യൽ ക്യാമ്പ് ആരംഭിക്കുന്നു. ജർമ്മനിയിലെ സോക്കർ സിറ്റി ചീഫ് കോച്ച് ആന്‍ഡ്രിയാസ് സൈബല്‍ വയനാട് താഴെ അരപ്പറ്റയില്‍ നോവ ക്ലബിനു കീഴില്‍ കുട്ടികള്‍ക്കുള്ള ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം കൽപ്പറ്റയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ക്ലബ്ബ് ഭാരവാഹികൾ ഇക്കാര്യമറിയിച്ചു. താഴെ അരപ്പറ്റയിലാണ്ട് റസിഡന്‍ഷ്യല്‍ പരിശീലനം ആരംഭിക്കുന്നത്.അരപ്പറ്റ ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ നിലവാരം പരിശോധിച്ച ആന്‍ഡ്രിയാസ് ക്ലബിനു കീഴില്‍ പരിശീലനം നേടുന്നവര്‍ക്ക് ക്ലാസ് നല്‍കി. പരിശീലകരുമായി സംവദിച്ചു. റസിഡന്‍ഷ്യല്‍ ക്യാമ്പിനുള്ള സജ്ജീകരണങ്ങള്‍ വിലയിരുത്തി. ജില്ലയിലെ പ്രമുഖ ഫുട്‌ബോള്‍ പരിശീലന കേന്ദ്രമാണ് അരപ്പറ്റയിലേത്. 300ല്‍പരം കുട്ടികളാണ് നോവ ക്ലബിനു കീഴില്‍ പരിശീലനം നേടുന്നത്. ഇവിടെ പരിശീലനം ലഭിച്ചതില്‍ നിരവധി പേര്‍ രാജ്യത്തെ പ്രമുഖ ക്ലബുകള്‍ക്കുവേണ്ടി കളിക്കുന്നുണ്ട്. മൂപ്പൈനാട് പഞ്ചായത്തിലാണ് താഴെ അരപ്പറ്റ. ഹാരിസണ്‍സ് മലയാളം കമ്പനി ലഭ്യമാക്കിയ സ്ഥലമാണ് ക്ലബ് ഫുട്‌ബോള്‍ പരിശീലനത്തിനു ഉപയോഗപ്പെടുത്തുന്നത്. അടുത്തകാലത്താണ് അഞ്ചു ലക്ഷം രൂപ ചെലവില്‍ ഗ്രൗണ്ട് നവീകരണത്തിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയത്. റസിഡന്‍ഷ്യല്‍ കാമ്പില്‍ 13 വയസിനു മുകളില്‍ പ്രായമുള്ള 20 കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുന്നതെന്നു ഭാരവാഹികൾ പറഞ്ഞു. . താഴെ അരപ്പറ്റയില്‍ ഫുട്‌ബോള്‍ പരിശീലനം നേടുന്ന കുട്ടികളില്‍ പലരും പ്രതിഭാശാലികളാണെന്നും ഇവര്‍ ഉയരങ്ങളിലെത്തുമെന്നും ആന്‍ഡ്രിയാസ് അഭിപ്രായപ്പെട്ടു. മണിപ്പൂർ സ്വദേശിയടക്കം നാല് പരിശീലകരാണ് നോവ ക്ലബില്‍. ഇവര്‍ക്ക് പാഠങ്ങള്‍ പകര്‍ന്നുനല്‍കിയതായി 20 വര്‍ഷമായി പരിശീലന രംഗത്തുള്ള സോക്കര്‍ സിറ്റി മുന്‍ താരവുമായ ആന്‍ഡ്രിയാസ് പറഞ്ഞു.ആന്‍ഡ്രിയാസ് സൈബലിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ നോവ ക്ലബ് പ്രതിനിധി എം.എച്ച്.ഷാഹിര്‍, ജര്‍മന്‍ ഫുട്‌ബോള്‍ അക്കാദമി ഓപ്പറേഷന്‍ ഹെഡ് ഷൈന്‍കുമാര്‍ എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. .

Leave a Reply

Your email address will not be published. Required fields are marked *

Previous post ആക്രികയിലെ തീപിടുത്തം: 15 ലക്ഷം രൂപയുടെ നഷ്ടമെന്ന് ഉടമ: ആസൂത്രിതമെന്ന് പോലീസ്.
Next post രാഷ്ട്രീയ യുവ ജനതാദള്‍(ആര്‍.വൈ.ജെ.ഡി) സംസ്ഥാന ക്യാമ്പ് 19 മുതൽ മുത്തങ്ങയിൽ.
Close

Thank you for visiting Malayalanad.in