ആക്രികയിലെ തീപിടുത്തം: 15 ലക്ഷം രൂപയുടെ നഷ്ടമെന്ന് ഉടമ: ആസൂത്രിതമെന്ന് പോലീസ്.

കൽപ്പറ്റ: കൽപ്പറ്റക്കടുത്ത് എടപ്പെട്ടിയിൽ ഇന്നലെ ആക്രി കടയിലുണ്ടായ തീപിടുത്തം ആസൂത്രിതമെന്ന് പോലീസ്. 15 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
കടയിൽ തീവെയ്ക്കുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. കൽപ്പറ്റ പോലീസ് അന്വേഷണം തുടങ്ങി.
ഇന്നലെ രാത്രി ഒമ്പതരയോടെയാണ് എപ്പെട്ടിയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ആ ക്രികടക്ക് തീപിടിച്ചത് .
കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്.പിന്നീട് സമീപത്ത് നിന്നും ലഭിച്ച സി സി ടി വി. ദൃശ്യത്തിലാണ് ഒരാളെത്തി കടക്ക് തീ വെക്കുന്ന ദൃശ്യം ലഭിച്ചത്.
സംഭവത്തിൽ കൽപ്പറ്റ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, പ്രതിയെ സംബന്ധിച്ച സൂചന ലഭിച്ചുവെന്നാണ് വിവരം. . പോലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തി. . ആക്രിസാധനങ്ങൾ ഇൻഷുർ ചെയ്തതാണെന്നും 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടന്നും ഉടമ തൊണ്ടിയിൽ അബ്ദുൾ നാസർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിൽ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട: 15.29 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് പിടിയില്‍
Next post നോവ അരപ്പറ്റ ജര്‍മനിയിലെ സോക്കര്‍ സിറ്റിയുടെയും ജർമ്മൻ ഫുട്ബോൾ അക്കാദമിയുടെയും സഹകരണത്തോടെ റസിഡൻഷ്യൽ ക്യാമ്പ് ആരംഭിക്കുന്നു
Close

Thank you for visiting Malayalanad.in