പന്ത്രണ്ടായിരം നർത്തകർ ഒരു വേദിയിൽ; ഭരതനാട്യത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡിനൊരുങ്ങി “മൃദംഗനാദം“

കൊച്ചി: പന്ത്രണ്ടായിരം ഭാരതനാട്യ നർത്തകരെ അണിനിരത്തി ഗിന്നസ് വേൾഡ് റെക്കോർഡിനൊരുങ്ങി കൊച്ചി. കലാരംഗത്തെ പ്രമുഖ മാഗസിൻ ഗ്രൂപ്പായ മൃദംഗവിഷനും നാദം ഓർഗനൈസേഷനും ചേർന്നാണ് “മൃദംഗനാദം” എന്ന പേരിൽ അപൂർവമായ ഗിന്നസ് റെക്കോർഡിന് അരങ്ങൊരുക്കുന്നത്. പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനം കൊച്ചിയിൽ വച്ച് നടന്നു. മെയ് മാസത്തിൽ കൊച്ചിയിൽ വച്ചാകും ഗിന്നസ് ശ്രമമെന്ന് സംഘാടകർ അറിയിച്ചു.
കേരളത്തിലെ പ്രഗത്ഭരും പ്രശസ്തരുമായ നൃത്ത അധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തുന്ന മെഗാ ഇവന്റിനാകും കൊച്ചി സാക്ഷ്യം വഹിക്കുകയെന്ന് മൃദംഗ വിഷൻ മാനേജിങ് ഡയറക്ടർ നിഘോഷ് കുമാർ അറിയിച്ചു. ഏഴ് വയസ്സുമുതലുള്ള ഏതൊരു നർത്തകർക്കും ലിംഗ ഭേദമന്യേ പരിപാടിയിൽ പങ്കെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കാൻ നൃത്ത അധ്യാപകർ മുഖേന www.mridanganaadam.in എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.
കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക : – 9961665170

Leave a Reply

Your email address will not be published. Required fields are marked *

Previous post പി.എം.എഫ്.എം.ഇ. പദ്ധതി: കേരള ഗ്രാമീണ്‍ ബാങ്കിന് പുരസ്‌ക്കാരം
Next post സഭാ തലവനെ വരവേല്ക്കാനൊരുങ്ങി മലബാർ ഭദ്രാസനം: ഇഗ്നാത്തിയോസ് അപ്രേം ദ്വീതിയൻ പാത്രിയർക്കീസ് ബാവ ഫെബ്രുവരി ഒന്നിനെത്തും
Close

Thank you for visiting Malayalanad.in