കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അകാരണമായി മർദ്ദിച്ച ഡി.വൈ.എഫ്.ഐ-സി.പി.എം ഗുണ്ടകളെയും പോലീസ് ക്രിമിനലുകളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് റിമാൻഡിലാക്കിയ നടപടിയിൽ പ്രതിഷേധിച്ച് വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് കാള ചുവന്ന നിറം കാണുമ്പോഴുള്ള അവസ്ഥയാണ് പിണറായി വിജയന് കറുപ്പ് നിറം കാണുമ്പോൾ ഉണ്ടാകുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പോൾസൺ കൂവക്കൽ അഭിപ്രായപ്പെട്ടു. പിണറായി വിജയന്റെ ഗുണ്ടാമനോഭാവം ഇനിയും കോൺഗ്രസിന് നേരെ ഉണ്ടായാൽ കയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും ശക്തമായി നേരിടുമെന്നും ഉദ്ഘാടന പ്രസംഗത്തിലൂടെ വ്യക്തമാക്കി..ഒ.ജെ മാത്യു, ശിഹാബ്, സുരേഷ് ബാബു വാളൽ, പി.കെ വർഗ്ഗീസ്, സി സി തങ്കച്ചൻ, എബിൻ മുട്ടപ്പള്ളി,വി.ജി ഷിബു, ജോണി നന്നാട്ട്, ലെനീഷ് ശകുന്തള ഷൺമുഖൻ, ജിജോെപൊടിമറ്റം, ജോസ് പി എ, ചന്ദ്രൻ മടത്തുവയൽ ,അനീഷ്, ജോസഫ് പുല്ലു മാരി, എബ്രഹാം കെ മാത്യു ,ആലി പോപ്പുലർ ,ഫൈസൽ വെങ്ങപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
കൽപ്പറ്റ:- വയനാട് ജില്ലയിൽ കോൺഗ്രസ് നടത്തുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ കേരളത്തിൻ്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ജില്ലയിൽ...
. മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ...
മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്കിയ വാക്കുപാലിക്കും കല്‍പ്പറ്റ: ചൂരല്‍-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസ് ഭവനപദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ്...
- നിരവധി മോഷണ കേസുകളില്‍ പ്രതിയായ പി. സരുണിനെയാണ് ഗാനമേളക്കിടെ പിടികൂടിയത് മീനങ്ങാടി: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി വിവിധ സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ സാഹസികമായി...
റിപ്പോർട്ട്: ദേവദാസ്. തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവം - കലോൽസവം 2026 - മുഖ്യമന്ത്രി പിണറായി വിജയൻ ,...
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...