രാഹുൽ മാങ്കൂട്ടത്തിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ.

കൽപ്പറ്റ: രാഹുൽ മാങ്കൂട്ടത്തിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിനെ സെക്രട്ടറിയേറ്റ് മാർച്ചിൻ്റെ പേരിൽ ഇന്ന് രാവിലെയാണ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത് . ഇതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധങ്ങളുടെ ഭാഗമായാണ് യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ട് അമൽജോയിയുടെ നേതൃത്വത്തിൽ ‘കൽപ്പറ്റയിൽ ദേശീയ പാത ഉപരോധിച്ചത്. ഉച്ചക്ക് പന്ത്രണ്ടരയോടെ 20 ഓളം പ്രവർത്തകർ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷം പൊടുന്നനെ ഇവർ വാഹനങ്ങൾ തടഞ്ഞ് റോഡുപരോധിക്കുകയായിരുന്നു. കൽപ്പറ്റ എസ്.എച്ച്.ഒ.യുടെ നേതൃത്വത്തിൽ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അമൽജോയി, ഹർഷൽ കോന്നാടൻ, ലിജോ പൊടിമറ്റം, ഇ.എം.ലെനീഷ്, മുഹമ്മദ് സ്വാലിഹ്, അജ്മൽ വെള്ളമുണ്ട, മുത്തലിബ് പഞ്ചാര തുടങ്ങിയ പത്ത് പേരാണ അറസ്റ്റിലായത്. അറസ്റ്റിലായ എല്ലാ വരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. .

Leave a Reply

Your email address will not be published. Required fields are marked *

Previous post നിയന്ത്രണം വിട്ട് ബസ് മറിയാനിടയാക്കിയത് ബ്രേക്ക് നഷ്ടപ്പെട്ടെന്ന് ഡ്രൈവറുടെ മൊഴി
Next post കലാ സാംസ്കാരിക സഹകരണത്തിന് കൈകോർത്ത് അബുദാബിയും കേരളവും
Close

Thank you for visiting Malayalanad.in