. ബത്തേരി:തമിഴ്നാട് പന്തല്ലൂരിൽ പുലിയുടെ ആക്രമണത്തിൽ കുട്ടി മരിച്ചു. ഞായറാഴ്ച ജനകീയ ഹർത്താൽ. പന്തല്ലൂർ തൊണ്ടിയാളത്തിൽ അമ്മയ്ക്കൊപ്പം വരികയായിരുന്ന കുട്ടിക്ക് നേരെയായിരുന്നു പുലിയുടെ ആക്രമണം.
ശനിയാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. ജാൻസി എന്ന മൂന്നു വയസ്സുകാരിയാണ് മരിച്ചത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
പ്രതിഷേധവുമായി നാട്ടുകാർ റോഡുപരോധിച്ചു. ഞായറാഴിച്ച പന്തല്ലൂർ ഗൂഢല്ലൂർ താലൂക്കുകളിൽ ജനകീയ ഹർത്താൽ നടത്തും. ഹർത്താൽ പ്രഖ്യാപിച്ച് വ്യാപാരികൾ.
തമിഴ്നാട് പന്തല്ലൂരിൽ മൂന്നു വയസ്സുകാരിയെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഹർത്താൽ പ്രഖ്യാപിച്ച് വ്യാപാരി സംഘടന
ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും
ജനങ്ങളോട് തെരുവിലിറങ്ങി പ്രതിഷേധിക്കാനും ആഹ്വാനം.
.വാഹനങ്ങൾ തടയും.
നാളെ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളുടെ അതിർത്തികളിൽ വാഹനങ്ങൾ തടയും
വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും വാഹനം തടയുമെന്ന് പ്രഖ്യാപിച്ചു
നാടുകാണി, വയനാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പൂർണ്ണമായും തടയുമെന്ന് പ്രഖ്യാപനം