. കൽപ്പറ്റ:കേരളത്തിന്റെ കൃഷി,ടൂറിസം ഭൂപടങ്ങളിൽ ഇടം നേടിയ പൂക്കളുടെ ഉത്സവമായ ‘പൂപ്പൊലി’ രാജ്യാന്തര പുഷ്പോത്സവത്തിനൊരുങ്ങി അമ്പലവയൽ. ജനുവരി ഒന്നു മുതൽ 15 വരെ അമ്പവലയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ പുഷ്പോത്സവം നടക്കുമെന്ന് ആർ.എ.ആർ.എസ് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 12 ഏക്കറിലാണ് പുഷ്പോത്സവം ഒരുക്കിയിരിക്കുന്നത്. സ്വദേശ, വിദേശ വിഭാഗത്തിൽപ്പെട്ട വിവിധയിനം പൂക്കൾ,മുൻവർഷങ്ങളിലെ പൂപ്പൊലികളിൽ നിന്ന് വ്യത്യസ്ഥമായി നിരവധി നിർമ്മിതികളും ഇത്തവണത്തെ പൂപ്പൊലിയിൽ ഒരുക്കിയിട്ടുണ്ട്. കൃഷി ഉയരങ്ങളിലേയ്ക്ക് എന്ന സന്ദേശം നൽകുന്ന രീതിയിൽ ലംബ രീതിയിലുള്ള പൂന്തോട്ട ഘടകങ്ങളാണ് ഇത്തവത്തെ പൂപ്പൊലിയുടെ പ്രധാന ആകർഷണം. വിവിധ വിഷയങ്ങളിൽ കാർഷിക സെമിനാറുകളും നടത്തും. 200ൽ പരം സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. വടംവലി, പുഷ്പാലങ്കാരം, പച്ചക്കറികളിലെ കൊത്തുപണി, കാർഷിക പ്രശ്നോത്തരി, കുക്കറി ഷോ, ജലഛായ മത്സരം, പെൻസിൽ ഡ്രോയിങ് ,ഫ്ലവർ ബോയ് ആൻഡ് ഫ്ലവർ ഗേൾ തുടങ്ങിയ മത്സരങ്ങളും നടത്തും. എല്ലാദിവസവും കലാ സന്ധ്യയും ഉണ്ടാകും. കെ.എസ്.ആർ.ടി.സിയുമായി സഹകരിച്ച് ബത്തേരി കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിൽ പ്രത്യേക ടിക്കറ്റ് കൗണ്ടറും പ്രവർത്തിക്കും. ഡോക്ടർ യാമിനി വർമ്മ, ഡോക്ടർ സജീഷ് ജാൻ, ഡോക്ടർ വി ശ്രീരാം എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...
ബത്തേരി : പുതുക്കിപ്പണിത നമ്പിക്കൊല്ലി സെന്റ് മേരീസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയുടെ വിശുദ്ധ മൂറോനാലുള്ള കൂദാശയും, വിശുദ്ധ ദൈവമാതാവിന്റെ ഓർമപെരുന്നാളും ജനുവരി 15 മുതൽ 18...
മാനന്തവാടി: മിനിലോറിയിലിടിച്ച് ബൈക്ക് പൂർണമായും തകർന്നിട്ടും യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.എടവക വീട്ടിച്ചാൽ ഉത്ത വീട്ടിൽ മിഥ്ലാജ് (21) നാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ...
പനമരം: വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ചെറുകാട്ടൂർ പരക്കുനി, ബീരാളി വീട്ടിൽ യൂനസ് (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ...
അങ്കമാലി: സാധാരണക്കാർക്ക് മിതമായ നിരക്കിൽ അത്യാധുനിക ശസ്ത്രക്രിയ ചികിത്സകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് 'മെഗാ സർജിക്കൽ ക്യാമ്പയിൻ'...
കൽപ്പറ്റ: ടെക്നിക്കൽ ഹൈസ്കൂൾ മാനന്തവാടിയുടെ നേതൃത്വത്തിൽ മൂന്നു ദിവസങ്ങളിലായി വയനാട് ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന 41 മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയ്ക്ക് തുടക്കം കുറിച്ചു....