വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം തട്ടിയ നൈജീരിയ സ്വദേശിയെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. കൽപ്പറ്റ സ്വദേശിനിയായ യുവതിയിൽ നിന്ന് കാനഡയിൽ മെഡിക്കൽ കോഡിംഗ് മേഖലയിൽ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയ കേസിലാണ് നൈജീരിയ സ്വദേശിയായ യുവാവിനെ വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. മോസിസ് ഇക്കർണ്ണ (30)യെയാണ് ബംഗ്ളൂരുവിൽ വെച്ച് ജില്ലാ പോലീസ് മേധാവി പദം സിംഗ് നിയോഗിച്ച സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. സൈബർ സ്റ്റേഷൻ എസ്.എച്ച്.ഒ.ഷജു ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘമാന് വല വിരിച്ച് പ്രതിയെ കുടുക്കിയത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇതുസംബന്ധിച്ച പരാതി സൈബർ സ്റ്റേഷനിൽ ലഭിച്ചത്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് അന്വേഷിച്ച് വരികയാണന്ന് ജില്ലാ പോലീസ് മേധാവി പദം സിംഗ് പറഞ്ഞു. ബംഗളൂരുവിൽ താമസിച്ച് ഇടക്ക് ഡി.ജെ. പാർട്ടിയും ബാക്കി സമയത്ത് ഇത്തരം തട്ടിപ്പുകളും നടത്തി വരുന്നയാളാണ് പ്രതി. വിദേശ ജോലി തട്ടിപ്പിന് നിരവധി പേർ ഇരകളാവുന്നുണ്ടങ്കിലും വിദേശ പൗരൻമാർ പിടിക്കപ്പെടുന്നത് അപൂർവ്വമാണന്ന് എസ്.പി. പറഞ്ഞു. രജിസ്റ്റേർഡ് സൈറ്റുകൾ മാത്രം ജോലിക്ക് അപേക്ഷിക്കുകയാണ് തട്ടിപ്പിനിരയാകാതിരിക്കാനുള്ള വഴിയെന്നും പോലീസ് പറഞ്ഞു.ലാപ്ടോപ്, മൊബൈൽ ഫോൺ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയും പണവും പ്രതിയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...