. കൽപ്പറ്റ: തൃക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവിൽ “ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്” എന്ന പേരിൽ നടത്തുന്ന ചിത്ര-ശിൽപ്പ പ്രദർശനത്തിൻ്റെ രണ്ടാംഘട്ടം ഡിസംബർ 31 വരെ നീട്ടി,. പശ്ചിമഘട്ടത്തിലെ ജൈവ വിശേഷങ്ങൾ കലകളിലൂടെ സീമകൾപ്പുറം എത്തിക്കാൻ 13 കലാകാരന്മാരുടെ ചിത്രങ്ങളും ശിൽപ്പങ്ങളുമായി വയനാട് ആർട്ട് ക്ലൗഡും ഉറവ് ഇക്കോ ലിങ്ക്സും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് -ൻ്റെ പ്രദർശനം കാണാൻ നിരവധി പേരാണെത്തിയത്.
അരുൺ വി സി, ബിനീഷ് നാരായണൻ, ചിത്ര എലിസബത്ത്, ദീപ കെ പി, ജോർജ്കുട്ടി, ജോസഫ് എം വർഗീസ്, ഞാണൻ, പ്രസീത ബിജു, രമേഷ് എം ആർ, ഇ സി സദാസാനന്ദൻ, സണ്ണി മാനന്തവാടി, സുരേഷ് കെ ബി, വിനോദ് കുമാർ എന്നീ കലാകാരൻമാരുടെ പ്രദർശനമാണ് ഒരുക്കിയിട്ടുള്ളത്. ഇതോടനുബന്ധിച്ച് സാംസ്കാരിക പരിപാടികളും നടത്തി വരുന്നുണ്ട്. ഡിസംബർ 31-ന് പ്രദർശനം സമാപിക്കും.