തുക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവിൽ ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് ശിൽപ്പ – ചിത്ര പ്രദർശനം ഡിസംബർ 30 വരെ നീട്ടി.

ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് ശിൽപ്പ – ചിത്ര പ്രദർശനം ഡിസംബർ 30 വരെ തുക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവിൽ. കൽപ്പറ്റ: തൃക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവിൽ “ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്” എന്ന പേരിൽ നടത്തുന്ന ചിത്ര-ശിൽപ്പ പ്രദർശനത്തിൻ്റെ രണ്ടാംഘട്ടം ഡിസംബർ 30 വരെ നീട്ടി,. 13 കലാകാരന്മാരുടെ ചിത്രങ്ങളും ശിൽപ്പങ്ങളുമായി വയനാട് ആർട്ട് ക്ലൗഡും ഉറവ് ഇക്കോ ലിങ്ക്സും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് -ൻ്റെ പ്രദർശനം കാണാൻ നിരവധി പേരാണെത്തിയത്.
അരുൺ വി സി, ബിനീഷ് നാരായണൻ, ചിത്ര എലിസബത്ത്, ദീപ കെ പി, ജോർജ്കുട്ടി, ജോസഫ് എം വർഗീസ്, ഞാണൻ, പ്രസീത ബിജു, രമേഷ് എം ആർ, ഇ സി സദാസാനന്ദൻ, സണ്ണി മാനന്തവാടി, സുരേഷ് കെ ബി, വിനോദ് കുമാർ എന്നീ കലാകാരൻമാരുടെ പ്രദർശനമാണ് ഒരുക്കിയിട്ടുള്ളത്. ഇതോടനുബന്ധിച്ച് സാംസ്കാരിക പരിപാടികളും നടത്തി വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഹാസ്യ കലാകാരൻമാരെ ആദരിച്ചു
Next post എടപ്പെട്ടി സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി
Close

Thank you for visiting Malayalanad.in