വയനാട്ടിൽ വീണ്ടും കടുവ ആക്രമണം. ബത്തേരിക്കടുത്ത് വടക്കനാട് കടുവ പശുവിനെ കൊന്നു.

വയനാട്ടിൽ വീണ്ടും കടുവ ആക്രമണം. ബത്തേരിക്കടുത്ത് വടക്കനാട് കടുവ പകൽ സമയത്ത് പശുവിനെ കൊന്നു. വടക്കനാട് പച്ചടി കോളനിയിലാണ് കടുവ ആക്രമണം .
പച്ചടി കോളനിയിലെ രാജുവിന്റെ പശുവിനെയാണ് കടുവ കടിച്ച് കൊന്നത്. ഉച്ചകഴിഞ്ഞ് രണ്ടര മണിയോടെയാണ് കടുവയുടെ ആക്രമണം ഉണ്ടായത്. വനപാലകർ സ്ഥലത്തെത്തി ക്യാമറ സ്ഥാപിച്ചു.വാകേരിയിൽ നരഭോജി കടുവ കൂട്ടിലായി 24 മണിക്കൂർ കഴിയും മുമ്പേയാണ് വടക്കനാട് കടുവ പ്രത്യക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിലെ നരഭോജി കടുവയെ തൃശൂരിലേക്ക് കൊണ്ട് പോയി
Next post വയനാട് ഫ്‌ളവര്‍ഷോയ്ക്ക് കല്‍പ്പറ്റയില്‍ തുടക്കമായി; ജനുവരി 10-ന് സമാപിക്കും.
Close

Thank you for visiting Malayalanad.in