. കൽപ്പറ്റ: വാകേരി കൂടല്ലൂരിൽ നരഭോജി കടുവക്കായി കുങ്കിയാനകളെ ഉപയോഗിച്ച് വനം വകുപ്പിൻ്റെ 80 അംഗ സംഘം തിരച്ചിൽ തുടരുന്നതിനിടെ കല്ലൂർക്കുന്നിൽ വീണ്ടും കടുവാ സാന്നിധ്യം. കടുവ ആക്രമിച്ച് കൊന്ന പ്രജീഷിൻ്റെ വീട്ടിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ ഇന്നലെ രാത്രി 11 മണിയോടെ പ്രദേശവാസിയായ വാകയിൽ സന്തോഷിന്റെ പശുവിനെ പിടികൂടി വലിച്ചിഴച്ചു. ആടുകൾ കരയുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ പുറത്തിറങ്ങി നോക്കിയത്. ലൈറ്റ് അടിച്ച് നോക്കിയപ്പോൾ കെട്ടിയിട്ട പശുവിനെ കടുവ വലിച്ചിഴച്ച് കൊണ്ടുപോകുന്നതാണ് കണ്ടതെന്ന് വീട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം ഈ മേഖലയിൽ കാൽപാടുകൾ കണ്ടിരുന്നു. ഇന്ന് രാവിലെ 8.30 മണിയോടെ കല്ലൂർക്കുന്നിൽ ആർആർടി സംഘം പരിശോധന ആരംഭിച്ചു. ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോക്ടർ അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ. പ്രദേശത്ത് കടുവയ്ക്കായി കൂട് സ്ഥാപിക്കും.കടുവയുടെ കാൽപാടുകളും പരിശോധിക്കും. ഉത്തര മേഖല സി.സി.എഫ്. കെ.എസ്. ദീപയുടെയും സൗത്ത് വയനാട് ഡി.എഫ്.ഒ. ഷജ്ന കരീമിൻ്റെയും നേതൃത്വത്തിലാണ് രണ്ടിടത്തും കടുവ ദൗത്യം നടക്കുന്നത്. അതേ സമയം കൂടല്ലൂരിൽ തിരിച്ചറിഞ്ഞ WWL 45 എന്ന 13 വയസ്സുള്ള ആൺ കടുവയെ വെടിവെച്ച് കൊല്ലുന്നതിന് ഫോറസ്റ്റ് വെറ്ററിനറി സർജനും മൃഗ സംരക്ഷണ വകുപ്പ് അസിസ്റ്റൻറ് ഡയറക്ടറുമായ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിൻ്റെ ദൗത്യം ഇന്നും തുടരുകയാണ്.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....