ആരവം സീസൺ 3 ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ തീം സോംഗ് പ്രകാശനം ചെയ്തു.

കൽപ്പറ്റ: ഡിസംബർ 25-ന് വെള്ളമുണ്ടയിൽ തുടങ്ങുന്ന ആരവം സീസൺ 3 ഫുട്ബോൾ ടൂർണ്ണമെൻ്റിൻ്റെ തീം സോംഗ് പ്രകാശനം ചെയ്തു.
ചാൻസിലേഴ്സ് ക്ലബ്ബ് വെള്ളമുണ്ടയും റിമാൽ ഗ്രൂപ്പും ചേർന്നാണ് ഇത്തവണ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് ഒരുക്കിയിരിക്കുന്നത്. പരിപാടിയുടെ തീം സോംഗ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, വൈസ് പ്രസിഡണ്ട് ബിന്ദു എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ തമ്പി , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി എന്നിവരും സന്നിഹിതരായി. കെ.എം.സി. നിസാറാണ് തീം സോംഗ് രചിച്ചത്. ഡയാലിസിസ് രോഗികൾക്ക് സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ആരവം സീസൺ ത്രീ സംഘടിപ്പിക്കുന്നത്. ചാൻസിലർ ക്ലബ്ബിന് സ്ഥലം എടുക്കുന്നതിനുള്ള ഫണ്ട് ശേഖരണവും ലക്ഷ്യമാണ്. കഴിഞ്ഞതവണ ആരവം സീസൺ 2 നിർധനനായിരിക്കുന്ന കുടുംബങ്ങൾക്ക് വീട് വെച്ച് നൽകിയിരുന്നു. ഇത്തവണ ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസിനുള്ള ഫണ്ട് ശേഖരിക്കുകയാണ് ലക്ഷ്യമാക്കുന്നത്. ഒന്നാം സീസണിൽ തന്നെ സെവൻസ് ഫുട്ബോൾ അസോസിയേഷൻ എസ്.എഫ് എ യുടെ കേരളത്തിലെ മികച്ച സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ട്രോഫി ആരവത്തിന് ലഭിച്ചിരുന്നു. നിർധന രോഗികൾക്ക് ആശ്വാസമേകിയും നിർധനർക്ക് വീട് വെച്ച് നൽകിയത് ടൂർണമെൻറ് ജില്ലയിൽ തന്നെ അന്ന് മാതൃകയായി . ഡിസംബർ 25ന് തുടങ്ങി 20 ദിനങ്ങളിലാണ് കളി നടക്കുക. ഇന്ത്യയിലെ മികച്ച ഫുട്ബോൾ ടീമുകൾ പങ്കെടുക്കും. ഫുട്ബോൾ മത്സരത്തിന് പുറമേ വ്യത്യസ്തമായ കലാ സാംസ്കാരിക പരിപാടികളും നടക്കും. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന തീം സോംഗ് പ്രകാശന ചടങ്ങിൽ ആരവം ചെയർമാൻ പി.കെ. അമീൻ, ട്രഷറർ കെ.കെ.സുരേഷ് മാസ്റ്റർ, റിമാൽ ഗ്രൂപ്പ് എം.ഡി. തോക്കൻ റഫീഖ്, എ. ജിൽസ്, കെ.കെ. ഇസ്മയിൽ , റഷീദ് മഞ്ചേരി , കെ. മമ്മൂട്ടി, ഉമ്മർ പുത്തൂർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിൽ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ്മാരുടെ ശില്‍പ്പശാല നടത്തി
Next post വീണ്ടും കടുവാ പേടിയിൽ വാകേരി : കടുവ പശുവിനെ കൊന്ന കല്ലൂർ കുന്നിൽ വനം വകുപ്പ് കൂട് സ്ഥാപിക്കും
Close

Thank you for visiting Malayalanad.in