ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് രണ്ടാം ഘട്ട ശിൽപ്പ – ചിത്ര പ്രദർശനം ഡിസംബർ എട്ട് മുതൽ തുക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവിൽ

. കൽപ്പറ്റ: “ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്” എന്ന പേരിൽ നടത്തുന്ന ചിത്ര-ശിൽപ്പ പ്രദർശനത്തിൻ്റെ രണ്ടാംഘട്ടം ഡിസംബർ 8 ന് തൃക്കൈപ്പറ്റ ഉറവ് ബാംബു ഗ്രോവിൽ തുടങ്ങും. വൈകിട്ട് 4 മണിക്ക് യാസ്മിൻ കിദ്വായി (ഡയറക്ടർ / പ്രൊഡ്യൂസർ സ്പ്രിങ്ങ് ബോക്സ് ഫിലിംസ്) , കൽപ്പറ്റ എം.എൽ.എ അഡ്വ. ടി. സിദ്ദീഖ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം. 13 കലാകാരന്മാരുടെ ചിത്രങ്ങളും ശിൽപ്പങ്ങളുമായി വയനാട് ആർട്ട് ക്ലൗഡും ഉറവ് ഇക്കോ ലിങ്ക്സും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഡിസംബർ 2 മുതൽ 6 വരെ മാനന്തവാടി ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ നടന്ന ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് -ൻ്റെ ആദ്യ പ്രദർശനം കാണാൻ നിരവധി പേരാണെത്തിയത്.
അരുൺ വി സി, ബിനീഷ് നാരായണൻ, ചിത്ര എലിസബത്ത്, ദീപ കെ പി, ജോർജ്കുട്ടി, ജോസഫ് എം വർഗീസ്, ഞാണൻ, പ്രസീത ബിജു, രമേഷ് എം ആർ, ഇ സി സദാസാനന്ദൻ, സണ്ണി മാനന്തവാടി, സുരേഷ് കെ ബി, വിനോദ് കുമാർ എന്നീ കലാകാരൻമാരുടെ പ്രദർശനമാണ് ഒരുക്കിയത്..
സാംസ്കാരിക പരിപാടികളുടെ ഭാഗമായി
ഡിസംബർ എട്ടിന് വൈകുന്നേരം അഞ്ച് മണിക്ക് വയനാട് നാട്ടുക്കൂട്ടം അവതരിപ്പിക്കുന്ന കലാസന്ധ്യയും ഡിസംബർ പത്തിന് രാത്രി ആറ് മണിക്ക് കമ്പളം മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന ഗോത്രകഥകളും പാട്ടുകളും,
ഡിസംബർ 17 – ന് വൈകുന്നേരം ആറ് മണിക്ക് ബിന്ദു ഇരുളം അവതരിപ്പിക്കുന്ന ഗോത്രഗീതങ്ങൾ എന്നിവയുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആരവം സീസൺ 3 : അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് 25 മുതൽ വെള്ളമുണ്ടയിൽ:500 ഡയാലിസിസ് ലക്ഷ്യം.
Next post കാറില്‍ കടത്തിയ കഞ്ചാവുമായി കാസര്‍ഗോഡ് സ്വദേശികള്‍ പിടിയില്‍
Close

Thank you for visiting Malayalanad.in