ആരവം സീസൺ 3 : അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് 25 മുതൽ വെള്ളമുണ്ടയിൽ:500 ഡയാലിസിസ് ലക്ഷ്യം.

കൽപറ്റ :500 ഡയാലിസിസ് എന്ന ലക്ഷ്യവുമായി ആരവം സീസൺ 3 ഡിസംബർ 25ന് വെള്ളമുണ്ടയിൽ നടക്കുമെ.ന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ചാൻസിലെഴ്സ് ക്ലബ്ബ് വെള്ളമുണ്ടയും റി മാൽ ഗ്രൂപ്പും ചേർന്നാണ് ഇത്തവണ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറ് ഒരുക്കിയിരിക്കുന്നത്. പരിപാടിയുടെ ബ്രോഷർ പ്രകാശനം വയനാട് എം.പി. രാഹുൽ ഗാന്ധിയും ഗാലറിയുടെ കാൽനാട്ട് കർമ്മം മാനന്തവാടി എം.എൽ.എ.ഒ. ആർ.കേളുവും നടത്തിയിരുന്നു. ഓഫീസ് ഉദ്ഘാടനം അൽ കരാമ ബുസ് സ്കൂൾ വിദ്യാർഥികളും ലോഗോ പ്രകാശനം ഡി.വൈ.എസ്.പിയും നിർവ്വഹിച്ചു.
ഡയാലിസിസ് രോഗികൾക്ക് സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ആരവം സീസൺ ത്രീ സംഘടിപ്പിക്കുന്നത്. ചാൻസിലർ ക്ലബ്ബിന് സ്ഥലം എടുക്കുന്നതിനുള്ള ഫണ്ട് ശേഖരണവും ലക്ഷ്യമാണ്. കഴിഞ്ഞതവണ ആരവം സീസൺ 2 നിർധനനായിരിക്കുന്ന കുടുംബങ്ങൾക്ക് വീട് വെച്ച് നൽകിയിരുന്നു. ഇത്തവണ ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസിനുള്ള ഫണ്ട് ശേഖരിക്കുകയാണ് ലക്ഷ്യമാക്കുന്നത്. ഒന്നാം സീസണിൽ തന്നെ സെവൻസ് ഫുട്ബോൾ അസോസിയേഷൻ [എസ്എഫ് എ ]യുടെ കേരളത്തിലെ മികച്ച സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ട്രോഫി ആരവത്തിന് ലഭിച്ചിരുന്നു. നിർധന രോഗികൾക്ക് ആശ്വാസമേകിയും നിർധനർക്ക് വീട് വെച്ച് നൽകിയത് ടൂർണമെൻറ് ജില്ലയിൽ തന്നെ അന്ന് മാതൃകയായി . ഡിസംബർ 25ന് തുടങ്ങി 20 ദിനങ്ങളിലാണ് കളി നടക്കുക. ഇന്ത്യയിലെ മികച്ച ഫുട്ബോൾ ടീമുകൾ പങ്കെടുക്കും. ഫുട്ബോൾ മത്സരത്തിന് പുറമേ വ്യത്യസ്തമായ കലാ സാംസ്കാരിക പരിപാടികളും നടക്കും. പതസമ്മേളനത്തിൽ ആരവം ചെയർമാൻ പി.കെ. അമീൻ, സെക്രട്ടറി ജംഷീർ കുനിങ്ങാരത്ത് ട്രഷറർ സുരേഷ് മാസ്റ്റർ, റിയാൽ ഗ്രൂപ്പ് അംഗം സാബു പി ആന്റണി, മുജീബ്, ഹാരിസ് ജിൽസ്, കെ.കെ. ഇസ്മയിൽ , ടി. അസീസ് , റഷീദ്, റഫീഖ് വെള്ളമുണ്ട എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post അയ്യപ്പഭക്തരുടെ ബസ്സിടിച്ച് പരിക്കേറ്റ കാട്ടാനയെ മയക്കുവെടി വെച്ചു: ചികിത്സ തുടങ്ങി.
Next post ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് രണ്ടാം ഘട്ട ശിൽപ്പ – ചിത്ര പ്രദർശനം ഡിസംബർ എട്ട് മുതൽ തുക്കൈപ്പറ്റ ഉറവ് ബാംബൂ ഗ്രോവിൽ
Close

Thank you for visiting Malayalanad.in