ആശാ പ്രവര്‍ത്തകര്‍ക്ക് തുല്യതാ രജിസ്ട്രേഷൻ തുടങ്ങി

.
കൽപറ്റ : സംസ്ഥാന സാക്ഷരതാമിഷനും നാഷണല്‍ ഹെല്‍ത്ത് മിഷനും ചേർന്ന് നടപ്പാക്കുന്ന പ്രത്യേക പഠന പദ്ധതിയുടെ ഭാഗമായി ,വയനാട് ജില്ലയിലെ ഹയര്‍ സെക്കണ്ടറി വിജയിക്കാത്ത ആശാ പ്രവര്‍ത്തകരെ ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സിലേക്ക് രജിസ്റ്റർ ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ വെച്ചു നടന്നു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം നിർവ്വഹിച്ചു.എന്‍.എച്ച്.എം പി.ആർ. ഒ സി ജോ ടി.എസ് , സംസ്ഥാന സാക്ഷരതാ മിഷന്‍ അസി. ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി.ശാസ്തപ്രസാദ്, ആശാ ജില്ലാ കോ-ഓര്‍ഡിനേറ്റർ സജേഷ് ഏലിയാസ് , സാക്ഷരതാ മിഷൻ സ്റ്റാഫ് പി.വി.ജാഫര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരു വിദ്യാർത്ഥി പോലും സ്കൂളിലെത്താതെ എരുമക്കൊല്ലി ജി.യു.പി.സ്കൂൾ: ഹാജരാവാതിരുന്നത് 47 കുട്ടികൾ
Next post ശ്രീരാമ ക്ഷേത്ര പ്രതിഷ്ഠാസമ്പർക്ക യജ്ഞം – ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു
Close

Thank you for visiting Malayalanad.in