മാനന്തവാടി: “ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്” ചിത്ര-ശിൽപ്പ പ്രദർശനം മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടങ്ങി. ഓസ്കാർ ജൂറി അംഗം പി.സി. സനത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി മുഖ്യാതിഥിയായിരുന്നു. വയനാട് ആർട്ട് ക്ലൗഡ് പ്രതിനിധികളായ ജോസഫ് എം. വർഗീസ്, ദീപ കെ പി , ഉറവ് ഇക്കോ ലിങ്ക്സ് പ്രതിനിധി ഇ- സി.സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാകാരന്മാർ മൺചെരാതുകൾ തെളിയിച്ചു. 13 കലാകാരന്മാരുടെ സൃഷ്ടികളാണ് പ്രദർശനത്തിനുള്ളത്. പ്രദർശനം 6 ന് സമാപിക്കും. വയനാട് ആർട്ട് കൗഡും ഉറവ് ഇക്കോ ലിങ്ക്സും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. തുടർന്ന് 8 മുതൽ 22 വരെ തൃക്കൈപ്പറ്റ ഉറവ് ബാംബു റിസോർട്ടിലും ‘ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് ‘നടക്കും.
അരുൺ വി സി, ബിനീഷ് നാരായണൻ, ചിത്ര എലിസബത്ത്, ദീപ കെ പി, ജോർജ്കുട്ടി, ജോസഫ് എം വർഗീസ്, ഞാണൻ, പ്രസീത ബിജു, രമേഷ് എം ആർ, ഇ സി സദാസാനന്ദൻ, സണ്ണി മാനന്തവാടി, സുരേഷ് കെ ബി, , വിനോദ് കുമാർ എന്നിവരുടെ സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്.
‘ഉണർവ് നാടൻ കലാ പഠന കേന്ദ്രം ‘ അവതരിപ്പിച്ച കലാസന്ധ്യയുമുണ്ടായിരുന്നു.
ഡിസംബർ- മൂന്നിന് വൈകുന്നേരം 4-5 ന് .കലയിലെ മാറുന്ന ഭാവുകത്വം എന്ന വിഷയത്തിൽ പാനൽ ചർച്ചയിൽ ചന്ദ്രൻ ടി വി (കലാനിരൂപകൻ) യും കലാകാരന്മാരും പങ്കെടുത്തു. . ഡിസംബർ ആറിന് വൈകുന്നേരം 5- മണിക്ക് ശബരീശൻ & ടീമിന്റെ മെഹ്ഫിൽ ഉണ്ടായിരിക്കും.
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...