ആവേശമുണർത്തി യുവ കപ്പ്- സബ് ജില്ലാ യോഗ്യത മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം നടന്നു

.
കൽപ്പറ്റ :വയനാട് ജില്ലാ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും, ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സഹകരണത്തോടെ വയനാട് യുണൈറ്റഡ് ഫുട്ബോൾ ക്ലബ് സംഘടിപ്പിക്കുന്ന *വയനാട് ജില്ലാ സ്കൂൾസ് ലീഗ് -യുവ കപ്പ്* സബ് ജില്ലാ യോഗ്യതാ മത്സരങ്ങളുടെ ജില്ലാ തല ഉദ്ഘാടനം വെള്ളമുണ്ട സ്കൂൾ സ്റ്റേഡിയത്തിൽ വെച്ച് ഒ. ആർ. കേളു എം എൽ. എ നിർവ്വഹിച്ചു. മുൻ ഇന്ത്യൻ താരം സി. കെ വിനീത് മുഖ്യഥിതിയായിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടി യോടെ വിദ്യാർത്ഥികളും, കായിക താരങ്ങളും, നാട്ടുകാരും അണിനിരന്ന ഘോഷയാത്രയോടെയാണ് വീശിഷ്ടാഥികളെ സ്റ്റേഫിയത്തിലേക്ക് സ്വീകരിച്ചത്. തുടർന്ന് വെള്ളമുണ്ട ഹൈസ്കൂൾ ലഹരി വിരുദ്ധ വിമുക്തി ക്ലബ്‌ ലഹരിക്കെതിരെ വിദ്യാർത്ഥി മനസാക്ഷി ഉണർത്തി കൊണ്ട് ഫ്ലാഷ് മൊബ് അവതരിപ്പിച്ചു. വെള്ളമുണ്ട വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സുധി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, സ്പോർട്സ് കൌൺസിൽ പ്രസിഡന്റ്‌ എം. മധു,ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്‌. കെ റഫീഖ്,വയനാട് യുണൈറ്റഡ് എഫ്. സി ചെയർമാൻ ഷമീംബക്കർ സി കെ തുടങ്ങിയവർ സംസാരിച്ചു.തോമസ് മാസ്റ്റർ സ്വാഗതവും അനിൽ കുമാർ നന്ദിയും പറഞ്ഞു. ഉദ്ഘടനമത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളുകൾക്ക് വെള്ളമുണ്ട മോഡൽ ഹയർ സെക്കന്റിറി സ്കൂൾ വിജയിച്ചു. വെള്ളമുണ്ട സ്കൂളിന്റെ അബു ലയാസ് കളിയിലെ താരമായി

Leave a Reply

Your email address will not be published. Required fields are marked *

Previous post ദേശീയ പാത ചുരം വീതികൂട്ടല്‍ നടപടി സ്വീകരിക്കണം
Next post The 26 th Edition of Bengaluru Tech Summit 2023 Concludes with Unprecedented Success
Close

Thank you for visiting Malayalanad.in