വൻതോതിൽ എം.ഡി. എം. എ യുമായി യുവാവ് എക്സൈസ് പിടിയിലായി.

മീനങ്ങാടി-: വയനാട് എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, എക്സൈസ് ഇൻറലിജൻസും സുൽത്താൻ ബത്തേരി റേഞ്ച് പാർട്ടിയും സംയുക്തമായി മീനങ്ങാടി ചെണ്ടക്കുനി ഗവ: പോളിടെക്നിക്ക് കോളേജിന് സമീപത്ത് നടത്തിയ പരിശോധനയിൽ 28. 42 ഗ്രാം MDMA യുമായി മുട്ടിൽ കൊറ്റൻ കുളങ്ങര വീട്ടിൽ വിനീഷ് (28 ) എന്നയാളെ അറസ്റ്റ് ചെയ്തു. വയനാട് മുട്ടിൽ സ്വദേശിയായ ഇയാൾ . ബാംഗ്ലൂരിൽ നിന്നും MDMA വാങ്ങി , വയനാട്ടിൽ എത്തിച്ച് വിദ്യാർഥികൾ അടക്കമുള്ളവർക്ക് ചില്ലറ വിൽപന നടത്തുകയാണ് ചെയ്യുന്നത്. പരിശോധനക്ക് എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ എം.കെ സുനിൽ ബത്തേരി റേഞ്ച് ഇൻസ്പെക്ടർ കെ.ബി ബാബുരാജ് , പ്രിവൻറീവ് ഓഫീസർമാരായ ജി. അനിൽകുമാർ , സി.വി ഹരിദാസ് , സിവിൽ എക്സൈസ് ഓഫീസർമാരായ എ. എസ് അനീഷ് , നിക്കോളാസ് ജോസ് , ദിനീഷ്. എം. എസ് ഡ്രൈവർ പ്രസാദ് എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post രാഹുൽ ഗാന്ധി എം.പി. നാളെ മുതൽ മൂന്ന് ദിവസം കേരളത്തിൽ
Next post വയനാട് ജില്ലാ സ്കൂൾ കലോത്സവത്തിന് ബത്തേരിയിൽ അരങ്ങ് ഉണർന്നു
Close

Thank you for visiting Malayalanad.in